സ്വകാര്യബസുകളിൽ വേഗപ്പൂട്ട് പരിശോധന കർശനമാക്കണമെന്ന്

ആലുവ: സ്വകാര്യബസുകളിൽ വേഗപ്പൂട്ട് പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തം. അമിതവേഗം അപകടങ്ങൾക്കും അപകടമരണങ്ങൾക്കും കാരണമാകുന്നുണ്ട്. വേഗപ്പൂട്ട് വാഹനങ്ങളിൽ നിർബന്ധമാണെങ്കിലും പലതിലും ഈ നിയമം പാലിക്കുന്നില്ല. സ്വകാര്യബസുകൾ ടെസ്‌റ്റ് ചെയ്യുന്ന സമയത്ത് മാത്രമാണ് ഇവ ഘടിപ്പിക്കുന്നത്. സ്വകാര്യബസുകൾക്ക് മണിക്കൂറിൽ 50 കി.മീറ്ററാണ് വേഗപരിധി. എന്നാൽ, പല ബസുകളും 70 മുതൽ 100 കി.മീറ്റർ വേഗത്തിലാണ് ഓടുന്നത്. കഴിഞ്ഞദിവസം ആശ്രമത്തിന് സമീപം സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് മുപ്പത്തടം സ്വദേശിയും ഫെഡറൽബാങ്ക് ഉദ്യോഗസ്ഥയുമായ യുവതി മരിച്ചിരുന്നു. ൈപ്രവറ്റ് സ്‌റ്റാൻഡിൽ പാർക്കിങ് സ്ഥലത്ത്നിന്ന് ബസ്ബേയിലേക്ക് പോകുന്നതിനിടെ യാത്രക്കാർക്കിടയിലേക്കും കടകളിലേക്കും ബസ് പാഞ്ഞുകയറിയിരുന്നു. ബസുകളിൽ വേഗപ്പൂട്ട് പരിശോധന കർശനമാക്കണമെന്നും ഡ്രൈവറല്ലാത്തവർ ഓടിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി റൂറൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ഇക്കാര്യത്തിൽ പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി എ.വി. ജോർജ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.