സ്​റ്റേഡിയം കോംപ്ലക്​സിലെ വാടക കുടിശ്ശിക രണ്ടു​കോടി

കൊച്ചി: കലൂരിലെ സ്റ്റേഡിയം കോംപ്ലക്സിൽനിന്ന് മാത്രം ജി.സി.ഡി.എക്ക് ലഭിക്കാനുള്ള വാടക കുടിശ്ശിക രണ്ടുകോടി രൂപ. 2015-16 വർഷത്തെ ഒാഡിറ്റ് റിപ്പോർട്ട് പ്രകാരം അതുവരെ ജി.സി.ഡി.എക്ക് ഷോപ്പിങ് കോംപ്ലക്സ്, കടമുറികൾ, ബങ്കുകൾ, ഫ്ലാറ്റ് സമുച്ചയം എന്നിവിടങ്ങളിൽ നിന്നൊക്കെയായി ആകെ ലഭിക്കാനുണ്ടായിരുന്നത് 5,33,18,538 രൂപയായിരുന്നു. ഇത് ഇപ്പോൾ ആറുകോടി വരെയെങ്കിലുമാകുമെന്നാണ് കരുതുന്നത്. കരാർ പുതുക്കാതെയും വാടക നൽകാതെയും നിരവധി കടമുറികൾ പല സ്ഥലത്തും പലരും സ്വന്തമാക്കിവെച്ചിട്ടുണ്ട്. ഇതിൽ പലതി​െൻറയും രേഖകൾ ജി.സി.ഡി.എയിൽ ഇല്ലെന്നതാണ് സ്ഥിതി. വാടക ലഭിക്കാതിരിക്കുേമ്പാൾ കൃത്യമായ പടി ഉദ്യോഗസ്ഥർക്കോ ബന്ധപ്പട്ട ഭരണക്കാർക്കോ ലഭിച്ചിരുന്നു. ഇക്കാരണങ്ങളാൽ രേഖകൾ പലതും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഒാഫിസിലെ വാടക രജിസ്റ്ററിൽ വാടകയും കുടിശ്ശിക തുകയും കൃത്യമായി േരഖപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ഷോപ്പിങ് കോംപ്ലക്സിലെയും മറ്റും കടമുറികളുടെ കരാർ വ്യവസ്ഥകൾ ക്രമപ്പെടുത്താനും വാടകയുടെ കാര്യത്തിൽ കൃത്യത വരുത്താനുമുള്ള ശ്രമമമാണ് തർക്കങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. കലൂർ സ്റ്റേഡിയം കോംപ്ലക്സിൽ ആകെ 182 മുറികളാണ് ഉള്ളത്. ഇതിൽ 30 മുറികൾ എടുത്തിട്ടുള്ളവർ മാത്രമേ കൃത്യമായി വാടക നൽകുന്നുള്ളുവെന്ന് ജി.സി.ഡി.എ അധികൃതർ പറയുന്നു. ഫിഫ ലോകകപ്പ് മത്സരത്തിനുവേണ്ടി ഒഴിപ്പിച്ച സ്ഥാപനങ്ങൾക്ക് വീണ്ടും പ്രവർത്തന അനുമതി നൽകുന്നതിന് മുമ്പ് എല്ലാം ക്രമപ്പെടുത്തനാണ് ശ്രമം. താക്കോൽ നൽകണമെങ്കിൽ വാടക കുടിശ്ശിക മുഴുവൻ നൽകണമെന്നത് കൂടാതെ കാലകാലങ്ങളിൽ വരുത്തുന്ന വർധന അംഗീകരിച്ചുകൊള്ളാമെന്ന് സമ്മതപത്രം നൽകണമെന്നും അധികൃതർ ആവശ്യപ്പെടുന്നു. എന്നാൽ, മുറി എടുത്തിട്ടുള്ളവർ ഇതിന് വിസമ്മതിക്കുകയാണ്. ഇതിനകം അഞ്ചുപേർ മാത്രമാണ് കുടിശ്ശിക തുക അടച്ച് മുറി ഏറ്റെടുക്കാൻ തയാറായിട്ടുള്ളത്. താൽക്കാലികമെന്ന് പറഞ്ഞെങ്കിലും മുറികൾ ഒഴിഞ്ഞുകൊടുക്കാൻ കൈവശംവെച്ചിരിക്കുന്നവർ തയാറായിരുന്നില്ല. കോടതി ഇടപെടലിലാണ് മുറികൾ ഒഴിഞ്ഞത്. മുറി എടുത്തവർ ഭയപ്പെട്ടിരുന്നപോലെ ഇപ്പോൾകർശന നിലപാടുമായി ജി.സി.ഡി.എ രംഗത്തെത്തിയിരിക്കുന്നത് വലിയ തർക്കങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.