സ്ത്രീശക്തിയുടെ രഹസ്യം ഒരേസമയം കൂടുതൽ ജോലി ചെയ്യാനുള്ള കഴിവ് -വനിത സംരംഭകർ കൊച്ചി: ഒരേ സമയം ഒന്നിലധികം ജോലി നന്നായി ചെയ്യുകയെന്നത് സ്ത്രീകൾക്ക് മാത്രം സാധ്യമായ ഒന്നാണെന്ന് മൂന്നു പ്രമുഖ വനിത സംരംഭകർ പറയുന്നു. ഇതു തന്നെയാണ് തങ്ങളുടെ ശക്തിയും രഹസ്യവുമെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. കേരള സ്റ്റാർട്ടപ് മിഷൻ കൊച്ചിയിൽ സംഘടിപ്പിച്ച മീറ്റപ്പ് കഫെ എന്ന ആശയ സംവാദത്തിെൻറ നാലാമത് ലക്കത്തിലാണ് കേരളത്തിലെ വനിത സംരംഭകർ മനസ്സ് തുറന്നത്. പല വെല്ലുവിളികളും മറികടന്നാണ് ഈ വനിതകൾ തങ്ങളുടെ മേഖലയിൽ മികവ് തെളിയിച്ചത്. ഒ.ഇ.എൻ ഇന്ത്യ ലിമിറ്റഡ് മാനേജിങ് എഡിറ്റർ പമേല അന്ന മാത്യു, വി. സ്റ്റാർ ക്രിയേഷൻസ് ൈപ്രവറ്റ് ലിമിറ്റഡ് സി.എം.ഡി ഷീല കൊച്ചൗസേഫ്, റെസിടെക് ഇലക്ട്രിക്കൽസ് മാനേജിങ് പാർട്ണർ ലേഖ ബാലചന്ദ്രൻ എന്നിവരാണ് കളമശ്ശേരി മേക്കർ വില്ലേജിൽ (കേരള ടെക്നോളജി ഇന്നൊവേഷൻ സോൺ കാമ്പസ്) നടന്ന മീറ്റപ്പ് കഫെയിൽ പങ്കെടുത്തത്. ഭർത്താവായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ വി-ഗാർഡ് എന്ന ഇലക്ട്രിക്കൽ വ്യവസായത്തിൽനിന്ന് ഏറെ വ്യത്യസ്തമായ ഒന്നാണ് താൻ തെരെഞ്ഞടുത്തതെന്ന് ഷീല കൊച്ചൗസേഫ് പറഞ്ഞു. കീഴ്ജീവനക്കാരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും എപ്പോഴും ശ്രദ്ധിക്കണം എന്നതാണ് നേതാവിെൻറ ഗുണമെന്ന് അവർ പറഞ്ഞു. സംസ്ഥാന സർക്കാർ വ്യവസായ സൗഹൃദമായി നയം മാറ്റിയത് മികച്ച തീരുമാനമാണെന്ന് ലേഖ ബാലചന്ദ്രൻ പറഞ്ഞു. മേക്കർ വില്ലേജ് സി.ഇ.ഒ പ്രസാദ് ബാലചന്ദ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.