കേരളപ്പിറവി ദിനത്തിൽ കുട്ടിൾക്ക് പ്രവേശനോത്സവം

നെട്ടൂർ: കേരളപ്പിറവി ദിനം കുട്ടികൾക്ക് അംഗൻവാടിയിൽ പ്രവേശനോത്സവത്തി​െൻറ ദിനമായിരുന്നു. മരട് നഗരസഭയിലെ അംഗൻവാടികൾ അലങ്കരിച്ചും വിവിധ വർണങ്ങളിൽ ബലൂണുകളും കളിപ്പാട്ടങ്ങളുമായാണ് കുട്ടികളെ സ്വീകരിച്ചത്. നഗരസഭയിലെ 19-ാം നമ്പർ അംഗൻവാടിയിൽ കൗൺസിലർ ദേവൂസ് ആൻറണി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ കമ്യൂണിറ്റി കൗൺസിലറായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ കെ.കെ. മേരി അവതരിപ്പിച്ച അമ്മമാർക്ക് വേണ്ടിയുള്ള ക്ലാസ് ശ്രദ്ധേയമായി മാറി. അംഗൻവാടി അധ്യാപിക പ്രഭലത, മിനി ഷാജി, ഷീന, എസ്. സാവിത്രിയമ്മ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.