റീത്ത് ​െവച്ചും കരിദിനമാചരിച്ചും കോൺഗ്രസ്​​ പ്രതിഷേധം

മരട്: തൈക്കൂടം ബണ്ട് റോഡി​െൻറ നിർമാണം പൂർത്തിയാക്കാത്തതിനെതിരെ കോൺഗ്രസ് വൈറ്റില ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനമാചരിച്ചും റീത്ത് വെച്ചും പ്രതിഷേധിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ജോഷി പള്ളൻ സമരം ഉദ്ഘാടനം ചെയ്തു. സഹോദരൻ അയ്യപ്പൻ റോഡി​െൻറ സമാന്തര പാതയാണ് തൈക്കൂടം ബണ്ട് റോഡ്. റോഡി​െൻറ നിർമാണത്തിന് വേണ്ടി ജി.സി.ഡി.എ ബജറ്റ് വിഹിതം ഉണ്ടായിട്ടുപോലും, അധികൃതരുടെ അനാസ്ഥ മൂലം പണി ആരംഭിച്ചിട്ടില്ലെന്ന് സമരക്കാർ കുറ്റപ്പെടുത്തി. ഇരുനൂറ് മീറ്റർ റോഡ് പൂർത്തീകരിച്ചാൽ തൈക്കൂടം അണ്ടർ പാസ് വരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാം. രാവിലെ എട്ട് മണിക്ക് ചിലവന്നൂർ ബണ്ട് റോഡിൽനിന്നും പ്രതിഷേധ പ്രകടനമായെത്തി ബണ്ട് റോഡിനിരുവശവും കറുത്ത കൊടി കെട്ടിയശേഷം, പാലത്തിന് മുകളിൽ റീത്ത് െവച്ചാണ് പ്രതിഷേധിച്ചത്. ബണ്ട് റോഡി​െൻറ നിർമാണം തുടങ്ങുന്നതുവരെ സമരം നടത്തുവാനും തിരുമാനിച്ചതായി സമരക്കാർ പറഞ്ഞു. ഭാരവാഹികളായ നോബർട്ട് അടിമുറി, കൗൺസിലർ ആൻറണി പൈനുംതറ, സേവ്യർ പി. ആൻറണി, കെ.എ. ഗജേന്ദ്രൻ, കെ.എം. മിഥിലേഷ്, എ.എൻ. സജീവ്, വിൻസൻറ് വള്ളനാട്ട്, സാബു വർഗീസ്, വി. വിജയകുമാർ, എം.വി. നൈനാൻ, സുനിത ഡിക്സൺ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.