മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളി നിയമസംവിധാനത്തോട് ^ആം ആദ്മി പാർട്ടി

മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളി നിയമസംവിധാനത്തോട് -ആം ആദ്മി പാർട്ടി കൊച്ചി: റവന്യൂ വകുപ്പി​െൻറ അന്വേഷണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ 'എനിക്കെതിെര അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ ചെറുവിരലനക്കാനാവില്ല' എന്ന വെല്ലുവിളി സി.പി.ഐ നേതാവ്‌ കാനത്തിനോടല്ല, നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ആം ആദ്മി പാർട്ടി. തനിക്കെതിരെ തെളിവില്ല എന്നല്ല, അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ ചെറുവിരലനക്കാനാവില്ലെന്നാണ് പറഞ്ഞത്. നിയമലംഘകനെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുക വഴി മുഖ്യമന്ത്രിയും അതിനെ പിന്തുണക്കുന്നതായാണ് മനസ്സിലാക്കാനാകുന്നത്. ജനാധിപത്യ സംവിധാനം തകർക്കുന്ന നടപടിയിൽ പ്രതിഷേധിക്കുന്നതായും പാർട്ടി സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.