പിടിച്ചുപറി സംഘം അറസ്​റ്റിൽ

നാലംഗ പിടിച്ചുപറി സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ ഹരിപ്പാട്: നാലംഗ പിടിച്ചുപറി സംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമംഗലം ഈരേഴ വടക്ക് കാട്ടിൽപറമ്പ് തെക്കതിൽ ഷാജിയുടെ മകൻ ഷിനുവി​െൻറ (22) രണ്ടുപവൻ മാലയും 25,000 രൂപ വരുന്ന മൊബൈൽ ഫോണും പിടിച്ചുപറിച്ച സംഭവത്തിലാണ് മൂന്നുപേരെ പിടികൂടിയത്. ചെറുതന പുത്തൻവീട്ടിൽ ഓംകാർ (22), ഉദപ്പുഴ വീട്ടിൽ അനന്ദു (20), കാർത്തികപ്പള്ളി അൻപായിൽ ഷൈൻ തോമസ് (19) എന്നിവരെയാണ് സി.ഐ ടി. മനോജ്, എസ്.ഐ കെ.ജി. രതീഷ്, സിവിൽ ഓഫിസർമാരായ അഞ്ജു, അനീഷ്, ശ്രീകുമാർ, സാഗർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. മുതുകുളം സ്വദേശി അഖിലിനെയാണ് ഇനി പിടികൂടാനുള്ളത്. കെ.എസ്.ആർ.ടി.സി പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഞായറാഴ്ച താമല്ലാക്കൽ ഭാഗത്ത് ഇലക്ട്രിക്കൽ ജോലിക്ക് വന്ന ഷിനുവിനെ ഒരാൾ സംസാരിച്ച് സൗഹൃദത്തിലാക്കി. രാത്രി 7.30ന് പ്രലോഭിപ്പിച്ച് കരുവാറ്റ ഹൈസ്കൂൾ ഭാഗത്തേക്ക് ബൈക്കിൽ കൊണ്ടുപോയി. അവിടെ മൂന്നുപേർ ഇവരെ കാത്തുനിന്നിരുന്നു. ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി നാലുപേരും ചേർന്ന് മർദിച്ചശേഷം മാലയും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു. സമാനമായ നിരവധി സംഭവങ്ങളിൽ നാൽവർസംഘം പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.