കൊച്ചി: സർക്കാർ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഹരികൾ വിൽക്കുന്നതിൽ പ്രതിഷേധിച്ച് പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിലെ ഒാഫിസർമാരും ജീവനക്കാരും ബുധനാഴ്ച രാവിലെ 11.30 മുതൽ ഉച്ചക്ക് 1.30 വരെ അഖിലേന്ത്യതലത്തിൽ പണിമുടക്കും. ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ, ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് ഓൾ ഇന്ത്യ അസോസിയേഷൻ, ജനറൽ ഇൻഷുറൻസ് ഓഫിസേഴ്സ് ഓൾ ഇന്ത്യ അസോസിയേഷൻ, ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഫീൽഡ് വർക്കേഴ്സ് അസോസിയേഷൻ, ജനറൽ ഇൻഷുറൻസ് ഡെവലപ്മെൻറ് ഓഫിസേഴ്സ് ഫെഡറേഷൻ, ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് എസ്.സി-എസ്.ടി വെൽഫെയർ അസോസിയേഷൻ, ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജൻറ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. എല്ലാ നഗരങ്ങളിലും പ്രകടനം നടത്തുമെന്നും കേരള ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി എം.യു. തോമസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.