കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിെൻറ ഓടിക്കൊണ്ടിരുന്ന ഔദ്യോഗിക വാഹനത്തിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ പത്തേമുക്കാലോടെ തൃക്കാരിയൂർ ക്ഷേത്രത്തിനു് സമീപത്താണ് തീപിടിത്തം ഉണ്ടായത്. കോട്ടപ്പടിയിൽ നടക്കുന്ന പൊതുപരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീമിനെ എത്തിച്ചശേഷം ബ്ലോക്ക് ഓഫിസിൽനിന്നും വൈസ് പ്രസിഡൻറ് വിൽസൻ ഇല്ലിക്കലിനെയും കൊണ്ട് കോട്ടപ്പടിക്ക് പോകുമ്പോഴാണ് വാഹനത്തിന് തീപിടിച്ചത്. തീയും പുകയും ഉയർന്നതോടെ ഡ്രൈവറും വൈസ് പ്രസിഡൻറും വാഹനം നിർത്തി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെത്തുടർന്ന് കോതമംഗലം ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യെൻറ നേതൃത്വത്തിൽ ഫയർമാൻമാരായ എം. അനിൽകുമാർ, സിദ്ദീക്ക് ഇസ്മായിൽ, അരുൺ ചന്ദ്, സാനു വൽസൻ, സി.എസ്. അനിൽ എന്നിവർ ചേർന്നാണ് തീ അണച്ചത്. അപകടത്തെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഏതാനും ദിവസം മുമ്പ് അറ്റകുറ്റപ്പണി കഴിഞ്ഞിറങ്ങിയ വാഹനത്തിനാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.