കൊച്ചി: ലാൻഡ് റോവറിെൻറ അഞ്ചാം തലമുറ ഡിസ്കവറി ഇന്ത്യൻ വിപണിയിലെത്തി. ഏഴ് സീറ്റുകളുള്ള പ്രീമിയം സ്പോർട്സ് യൂട്ടിലിറ്റി വാഹനമാണിത്. വിസ്താരമേറിയ ഉൾവശവും മികച്ച രൂപകൽപനയുമാണ് ഡിസ്കവറിയുടെ പ്രത്യേകത. 71.38 ലക്ഷം രൂപയാണ് മുംബൈയിലെ എക്സ് ഷോറൂം വില. വെള്ളപ്പൊക്കം പോലെയുള്ള സാഹചര്യങ്ങളിലും നദി കുറുകെ കടക്കാനും സാധിക്കുന്ന തരത്തിൽ 900 എം.എം വരെ ആഴത്തിലൂടെ യാത്ര ചെയ്യാൻ സാധിക്കുമെന്നതും ദീർഘയാത്രകളിലും മറ്റും സഹായകമാകുന്ന തരത്തിൽ ഫുൾ സൈസ് സ്പെയർ വീലും ഡിസ്കവറിയുടെ സവിശേഷതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.