കാക്കനാട്: വഴിയോര കച്ചവടക്കാരുടെ ലിസ്റ്റ് അംഗീകരിക്കുന്നതിനെ ചൊല്ലി തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണകക്ഷിയിലെ സി.പി.ഐ കൗണ്‍സിലര്‍മാരുടെ വാക്കേറ്റവും ബഹിഷ്‌കരണവും. ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടിയതായി ആരോപിച്ച് വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്സിസിെൻറ നേതൃത്വത്തിലാണ് സി.പി.ഐ കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌കരിച്ചത്. നഗരസഭ പ്രദേശത്ത് നിലവില്‍ കച്ചവടക്കാർ പരമാവധി 150 പേരാണെന്നിരിക്കെ കുടുംബശ്രീ മുഖേന തയാറാക്കിയ ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടിയെന്ന എ.ഐ.ടി.യു.സി നേതാക്കളുടെ ആരോപണം നിലനില്‍ക്കെ, തിങ്കളാഴ്ച വൈകീട്ട് 129 വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാനുള്ള നീക്കമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. രാവിലത്തെ കൗണ്‍സില്‍ യോഗത്തില്‍ ലിസ്റ്റ് ഔദ്യോഗികമായി അംഗീകരിക്കുന്നതിനുമുമ്പ് വൈകീട്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത് സി.പി.ഐയുടെ പ്രതിഷേധത്തിന് ഇടയാക്കി. വഴിയോര കച്ചവടക്കാരുടെ ലിസ്റ്റ് രാവിലത്തെ കൗണ്‍സിലില്‍ അംഗീകരിച്ച് വൈകീട്ട് വിതരണം ചെയ്യാനാണ് സി.പി.എം ലക്ഷ്യമിട്ടത്. കൗണ്‍സിലര്‍മാരില്‍ ചിലര്‍ വാര്‍ഡുകളിലെ ഭാര്യയുടെയും ഭര്‍ത്താവിെൻറയും പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയത് സി.പി.എമ്മിനെ വെട്ടിലാക്കി. അര്‍ഹരെ തഴഞ്ഞാണ് അനര്‍ഹര്‍ കടന്നുകൂടിയത്. വഴിയോര കച്ചവടക്കാരെ അംഗീകരിക്കാൻ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രൂപവത്കരിച്ച കമ്മിറ്റിയില്‍ എ.ഐ.ടി.യു.സി പ്രതിനിധിയെ ഉള്‍പ്പെടുത്താതിരുന്നത് ലിസ്റ്റില്‍ തിരിമറി നടത്താനുള്ള നീക്കത്തിെൻറ ഭാഗമാണെന്നും ആരോപണം ഉയര്‍ന്നു. നഗരസഭ രജിസ്േട്രഷന്‍ പൂര്‍ത്തിയാക്കിയ 129 തെരുവോര കച്ചവടക്കാര്‍ക്ക് ഐ.ഡി കാര്‍ഡ് വിതരണം ചെയ്യുന്ന പരിപാടിയില്‍നിന്ന് പിന്നോട്ടുപോകാനാവില്ലെന്ന് ചെയര്‍പേഴ്‌സൻ കെ.കെ. നീനുവിെൻറ വിശദീകരണം വൈസ് ചെയര്‍മാനെ ചൊടിപ്പിച്ചു. ഇതോടെ അജണ്ട കീറിയെറിഞ്ഞാണ് വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്സിസിെൻറ പ്രതിഷേധം. കൗണ്‍സില്‍ യോഗത്തില്‍നിന്ന് വൈസ് ചെയര്‍മാന്‍ പ്രതിഷേധിച്ച് ഇറങ്ങിയതിന് പിന്നാലെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജിജോ ചിങ്ങംതറ, കൗണ്‍സിലര്‍മാരായ പി.വി. സന്തോഷ്, ആൻറണി പരവര എന്നിവര്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് നടത്തി. ലിസ്റ്റില്‍ വ്യാജന്മാര്‍ കടന്നുകൂടിയതായി പ്രതിപക്ഷനേതാവ് പി.എം. സലീമും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.