കേരളപ്പിറവി ദിനത്തിൽ അശ്വമേധം യാത്ര തുടങ്ങും

നെട്ടൂർ: കരാറുകാരൻ ഉപേക്ഷിച്ചുപോയ മരട് നഗരസഭയുടെ 'അശ്വമേധം' ബസ് ഓടിത്തുടങ്ങുന്നു. അറ്റകുറ്റപ്പണിക്കുശേഷം കേരളപ്പിറവിദിനം മുതൽ ബസ് ഓടിത്തുടങ്ങുമെന്ന് മരട് നഗരസഭ വൈസ് ചെയർമാൻ ജബ്ബാർ പാപ്പന അറിയിച്ചു. കരാർ ലംഘനം നടത്തിയതിന് നോട്ടീസ് നൽകിയതിനെത്തുടർന്ന് കരാറുകാരൻതന്നെയാണ് നഗരസഭയിലെത്തി ബസ് ഏറ്റെടുത്തത്. ഒരു വർഷത്തോളം കട്ടപ്പുറത്തായിരുന്ന ബസ് അറ്റകുറ്റപ്പണി ചെയ്ത് സർവിസ് നടത്തിക്കൊള്ളാം എന്ന വാഗ്ദാനവുമായി എത്തിയ ആൾക്ക് ജൂണിലാണ് നഗരസഭ കരാർ നൽകിയത്. 1.50 ലക്ഷം അറ്റകുറ്റപ്പണിക്ക് ചെലവാക്കിയെന്നായിരുന്നു കരാറുകാരൻ അവകാശപ്പെട്ടത്. തുക നഗരസഭയിൽ നൽകേണ്ട അഡ്വാൻസ് തുകയിൽപെടുത്താം എന്നായിരുന്നു ധാരണ. അതേസമയം, സ്വന്തം ഇഷ്ടപ്രകാരം അറ്റകുറ്റപ്പണി നടത്തിയിട്ട് വലിയ തുകക്കുള്ള ബില്ല് കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാവില്ല എന്ന് കൗൺസിലിൽ അഭിപ്രായമുണ്ടായി. കരാറുകാരൻ ബസ് സർവിസ് അവസാനിപ്പിച്ചുപോയാൽ അറ്റകുറ്റപ്പണി ബില്ലി​െൻറ രൂപത്തിൽ എത്തിയ അഡ്വാൻസ് തുക ആവശ്യപ്പെട്ടാൽ തിരികെ കൊടുക്കേണ്ടതായിവരും എന്നതാണ് പ്രശ്നമായി ചൂണ്ടിക്കാട്ടിയത്. തുടർന്ന് ബസ് 500 രൂപ ദിവസവാടകയിൽ എടുത്ത മരട് സ്വദേശിയെ വിളിച്ചുവരുത്തി കരാർ എഴുതി. അറ്റകുറ്റപ്പണിക്ക് ചെലവായതായി പറയുന്ന ഒന്നര ലക്ഷത്തിന് പകരം 65,000 രൂപയുടെ ബില്ലുകളാണ് ഇദ്ദേഹം നൽകിയത്. ഏറെയും ബില്ലുകളുടെ ഫോട്ടോ കോപ്പികളായിരുന്നു. ഒറിജിനൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് സെക്രട്ടറി ബിൽ മടക്കി. ബസി​െൻറ ഒരു അറ്റകുറ്റപ്പണിയും നഗരസഭ ചെയ്യില്ല. കരാറുകാരൻ ചെലവാക്കിയ തുക അഡ്വാൻസായി പരിഗണിക്കുമെങ്കിലും തുകയിൽ ഒരുവിധ അവകാശവും നഗരസഭയിൽ ഉന്നയിക്കാനോ ആവശ്യപ്പെടാനോ പാടില്ല, നഗരസഭ അടച്ചുകൊണ്ടിരിക്കുന്ന ടാക്സ്, ഇൻഷുറൻസ്, ക്ഷേമനിധി എന്നിവ കരാറുകാരൻ അടക്കണം, ഒരു മാസത്തെ നോട്ടീസ് നൽകാതെ സർവിസ് നിർത്താനോ ബസ് നഗരസഭയിൽ തിരികെ ഏൽപിക്കാനോ പാടില്ല എന്നിങ്ങനെയായിരുന്നു വ്യവസ്ഥകൾ. എന്നാൽ, വ്യവസ്ഥകൾ കാറ്റിൽപറത്തി ബസ് നഗരസഭയിൽ ഉപേക്ഷിച്ച് കരാറുകാരൻ കടന്നു. തുടർന്ന് നഗരസഭയിലെത്തി സമാധാനം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി കരാറുകാരന് നോട്ടീസ് നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് വീണ്ടും സർവിസ് ആരംഭിക്കാൻ നടപടിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.