പള്ളുരുത്തി: ഇടക്കൊച്ചിയിൽ അഞ്ചുപേർക്ക് തെരുവുനായുടെ കടിയേറ്റു. ചൊവ്വാഴ്ച രാവിലെ പത്തിന് കുമ്പളങ്ങി ഫെറിക്ക് സമീപമായിരുന്നു ആക്രമണം. ഇടക്കൊച്ചി തോട്ടുവേലിൽ സനീഷ് (42), ഇടക്കൊച്ചി കുണ്ടേംപറമ്പിൽ രമണൻ (55), ലോട്ടറി വിൽപനക്കാരനായ അരൂർ സ്വദേശി ക്ലമൻറ് (65), കക്കയിറച്ചി വിൽക്കാനെത്തിയ ചന്തിരൂർ സ്വദേശിനി വസുമതി, ഇതര സംസ്ഥാന തൊഴിലാളി എന്നിവർക്കാണ് കടിയേറ്റത്. വീട്ടിൽ വളർത്തിയിരുന്ന നായെയും കടിച്ചതായി നാട്ടുകാർ പറഞ്ഞു. ആക്രമണത്തിൽ കാലിന് ഗുരുതര പരിക്കേറ്റ സനീഷ്, രമണൻ എന്നിവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായെ നാട്ടുകാർ തല്ലിക്കൊന്നു. കഴിഞ്ഞ ആഴ്ച വന്ധ്യംകരണം ചെയ്ത് തിരികെ എത്തിച്ച നായാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. നാല് സ്കൂളുകൾ പ്രവർത്തിക്കുന്ന കുമ്പളങ്ങി ഫെറിയിൽ തെരുവുനായ് ശല്യം അതിരൂക്ഷമാണെങ്കിലും ഇവയെ നിയന്ത്രിക്കുന്നതിനുള്ള നടപടി അധികൃതർ കൈക്കൊള്ളുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.