പണിതിട്ടും പണിതിട്ടും പണിതീരാതെ ഡിവൈ.എസ്​.പി ഓഫിസ്​ കെട്ടിടം

പെരുമ്പാവൂർ: മൂന്നുവർഷം മുമ്പ് പണി ആരംഭിച്ച ഡിവൈ.എസ്​.പി ഓഫിസ്​ കെട്ടിടത്തി​​െൻറ പണി ഇഴയുന്നു. ഡിവൈ.എസ്​.പി ഓഫിസും സി.ഐ ഓഫിസും ഒരുമിച്ച് പ്രവർത്തിക്കത്തക്കവിധത്തിലാണ് കെട്ടിടം പണികഴിപ്പിക്കുന്നത്. 2014ൽ തറക്കല്ലിട്ട് ആരംഭിച്ച കെട്ടിടം പണി എങ്ങുമെത്താതെ കിടക്കുകയാണ്. ആറുമാസം കൊണ്ട് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് തുടങ്ങിയത്​. രണ്ടുനിലയായി പണിയുന്ന കെട്ടിടത്തി​െൻറ ഒന്നാംനിലയുടെ മുകളിൽ ഷീറ്റ് മേയാനായി പൈപ്പുകൾ സ്​ഥാപിച്ചിട്ട് മാസങ്ങളായി. കച്ചേരിക്കുന്നിലെ പഴക്കം ചെന്ന പൊലീസ്​ സ്​റ്റേഷൻ കെട്ടിടം പൊളിച്ചുനീക്കിയ സ്​ഥലവും റവന്യൂവകുപ്പി​െൻറ നിലവി​െല പൊലീസ്​ സ്​റ്റേഷൻ കെട്ടിടത്തിനിടയിലായ സ്​ഥലവും ഉൾപ്പെടുന്ന ഭാഗത്താണ് കെട്ടിടം നിർമിക്കുന്നത്. നിലവി​െല പൊലീസ്​ ​സ്​റ്റേഷൻ കെട്ടിടത്തിന് മുകളിൽ പ്രവർത്തിച്ചിരുന്ന ഡിവൈ.എസ്​.പി ഓഫിസ്​ ഇപ്പോൾ 150 മീറ്റർ അകലത്തിലുള്ള കെട്ടിടത്തിലാണ് താൽക്കാലികമായി പ്രവർത്തിച്ചുവരുന്നത്. ഇവിടെ ഉദ്യോഗസ്​ഥർക്ക് കുടിക്കാനും മറ്റ് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും വെള്ളംപോലും ഇല്ലാത്ത സ്​ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.