ആലുവ: ഗതാഗതനിയമം ലംഘിച്ചവരെ എസ്.പി നേരിട്ട് പിടികൂടി. റൂറൽ ജില്ല പൊലീസ് മേധാവി എ.വി. ജോർജാണ് മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഒാടിച്ച 12 പേരെ കഴിഞ്ഞദിവസങ്ങളിൽ പിടികൂടിയത്. ഇവരെ ആലുവ ട്രാഫിക് പൊലീസിൽ ഏൽപിച്ചു. മൊബൈൽ ഫോണുകൾ കോടതിയിൽ ഹാജരാക്കി. വാഹനാപകടം കുറക്കുന്നതിെൻറ ഭാഗമായാണ് റൂറൽ പൊലീസ് നടപടി ശക്തമാക്കിയിരിക്കുന്നത്. ബാങ്ക് കവല വഴി കറങ്ങി പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി ബസുകൾ നേരിട്ട് പമ്പ് കവലയിലേക്ക് വന്നതിനെത്തുടർന്ന് ആലുവ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സീനത്ത് വഴി തിരിഞ്ഞുപോകാതെ സഞ്ചരിച്ച സ്വകാര്യബസുകൾക്കെതിരെയും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.