കിഴക്കമ്പലം: നാളുകളായി മലയിടംതുരുത്തിലും പരിസര പ്രദേശങ്ങളിലും സാമൂഹികവിരുദ്ധർ വൻതോതിൽ കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മലയിടംതുരുത്ത് സർവിസ് സഹകരണ ബാങ്കിന് മുന്നിലെ ഓടയിലും സമീപത്തെ കനാലുകളിലുമാണ് രാത്രി വാഹനങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സി.സി ടി.വി കാമറ സ്ഥാപിക്കണമെന്നും പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് 25 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. മലയിടംതുരുത്ത് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്് കെ.കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. പി.സി. എബ്രഹാം അധ്യക്ഷത വഹിച്ചു. റഷീദ് കാച്ചാംകുഴി, പി.പി. ബേബി, ബെന്നി മാത്യു, ടി.എം. ഇബ്രാഹിം, എൽദോ ജേക്കബ്, ബിജു മാത്യു, തോമസ് പോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.