വാ​ഹ​നാ​പ​ക​ട​ം നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി; ന​ഗ​ര​ത്തി​ലെ ബോ​ര്‍ഡു​ക​ള്‍ നീ​ക്കുന്നു

ആ​ലു​വ: വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കു​ന്ന​തി‍​െൻറ ഭാ​ഗ​മാ​യി ആ​ലു​വ ട്രാ​ഫി​ക് പൊ​ലീ​സ് ന​ട​പ​ടി ആ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത ബോ​ര്‍ഡു​ക​ളാ​ണ് നീ​ക്കം ചെ​യ്യു​ന്ന​ത്. റൂ​റ​ല്‍ ജി​ല്ല​യി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കാ​ൻ എ​സ്.​പി എ.​വി. ജോ​ർ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പം​കൊ​ടു​ത്തി​രു​ന്നു. ഇ​തി‍​െൻറ തു​ട​ച്ച​യാ​യാ​ണ് ബോ​ര്‍ഡു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​ത്. ട്രാ​ഫി​ക് എ​സ്.​ഐ കെ.​എ. മു​ഹ​മ്മ​ദ് ബ​ഷീ​റി‍​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ലു​വ​യി​ല്‍ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. കാ​ഴ്ച മ​റ​ക്കു​ന്ന​തും ശ്ര​ദ്ധ​തെ​റ്റി​ക്കു​ന്ന​തു​മാ​യി ചി​ത്ര​ങ്ങ​ള്‍, പ​ര​സ്യ​ങ്ങ​ള്‍, കാ​ല്‍ന​ട​ക്ക് ത​ട​സ്സ​മാ​കു​ന്ന ബോ​ര്‍ഡു​ക​ള്‍, ഫ്ല​ക്‌​സു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് നീ​ക്കു​ന്ന​ത്. തോ​ട്ട​ക്കാ​ട്ടു​ക​ര, പ​മ്പു​ക​വ​ല, ബാ​ങ്ക് ക​വ​ല, റെ​യി​ല്‍വേ സ്‌​റ്റേ​ഷ​ന്‍, ആ​ശു​പ​ത്രി ക​വ​ല തു​ട​ങ്ങി​യ സ്‌​ഥ​ല​ങ്ങ​ളി​ലെ ബോ​ര്‍ഡു​ക​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം നീ​ക്കി. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കും. കാ​ല്‍ന​ട​ക്കാ​ര്‍ക്ക് ത​ട​സ്സ​മു​ണ്ടാ​കു​ന്ന വി​ധ​ത്തി​ല്‍ ബോ​ര്‍ഡു​ക​ള്‍ സ്‌​ഥാ​പി​ച്ചാ​ല്‍ ക​ര്‍ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ട്രാ​ഫി​ക് എ​സ്.​ഐ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​ഴ്ച എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് അ​പ​ക​ട​ങ്ങ​ള്‍ക്കി​ട​യാ​ക്കു​ന്ന ബോ​ര്‍ഡു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഡി​വൈ.​എ​സ്.​പി​മാ​ര്‍, സി.​ഐ, എ​സ്.​ഐ​മാ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്‌​ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.