വൈപ്പിന്‍: ചെറായിയില്‍ ഓട്ടോമോഷണവുമായി ബന്ധപ്പെട്ട് മുനമ്പം പൊലീസ് ജില്ലക്കകത്തും പുറത്തുമായി നിരവധി മോഷണങ്ങള്‍ നടത്തിവന്ന നാലംഗ സംഘമുള്‍പ്പെടെ എട്ടുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരി ഒന്നിന് പുലര്‍ച്ചയാണ് ചെറായി പെരുമന ഷൈനിെൻറ ഓട്ടോറിക്ഷ മോഷണം പോയത്. മോഷ്ടിച്ച പുക്കാട്ടുപടി കുഞ്ചാട്ടുകര പാലവിളയില്‍ തൗഫീഖ് (22), എരമല്ലൂര്‍ പുള്ളോമുക്ക് നിരിക്കശ്ശേരി ഷമീര്‍ (29), വില്പന നടത്തിയ കുന്നുകര വയല്‍കര ഇടക്കുഴിയില്‍ റഷീദ് (29), ആലുവ പുറയാര്‍ ചന്ദ്രത്തില് വീട്ടില്‍ അജീസ് (34), ഓട്ടോ വാങ്ങിയ ആലുവ ദേശം ചന്ദ്രത്തില് അബ്ദുൽ ജബ്ബാര്‍ (50), ഓട്ടോയുടെ ഷാസി നമ്പര്‍ നീക്കിയ ദേശത്തെ വര്‍ക്ഷോപ് ഉടമ ആലുവ ആശാരിപ്പറമ്പില്‍ ഉദയന്‍ (37), സഹായി മാഞ്ഞാലി തെക്കേപറമ്പില്‍ സുരേഷ് (47), എന്ജിന് നമ്പര്‍ വ്യാജമായി ഉണ്ടാക്കിയ ആലുവ പകിടപറമ്പില്‍ മാധവന് (69) എന്നിവരെ മുനമ്പം എസ്.ഐ ജി. അരുണിെൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. മാധവെൻറ തോട്ടുംമുഖത്തെ വര്‍ക്ഷോപ്പില്‍നിന്ന് വ്യാജമായി എന്ജിന് നമ്പര്‍ പഞ്ച് ചെയ്തുകൊടുക്കുന്ന യന്ത്രങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എടത്തലയില്‍ ആട് മോഷണക്കേസുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി തൗഫീഖ് പിടിയിലായതോടെയാണ് ഓട്ടോമോഷണത്തിെൻറ ചുരുളഴിയുന്നത്. തുടർ അന്വേഷണത്തിലാണ് മുഴുവന്‍ പ്രതികളും പിടിയിലായത്. പ്രതികളില്‍ പ്രധാനികളായ തൗഫീഖ്, ഷമീര്‍, റഷീദ്, അജീസ് എന്നിവര്‍ക്കെതിരെ ആലുവ, എടത്തല, അടിമാലി, എറണാകുളം സെൻട്രല്‍ സ്റ്റേഷന് എന്നിവിടങ്ങളില്‍ നിരവധി മോഷണക്കേസ് ഉണ്ടെന്ന് മുനമ്പം പൊലീസ് അറിയിച്ചു. ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എ.എസ.്ഐ രാജീവ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സിജു, പ്രവീണ്‍കുമാർ, ഹരിക്കുട്ടന് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.