കാക്കനാട്: വാഴക്കാല വില്ലേജ് പരിധിയില്‍ സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയ കോടികള്‍ വിലമതിക്കുന്ന ഒന്നര ഏക്കര്‍ റവന്യൂ ഭൂമി തിരിച്ചുപിടിക്കാന്‍ വില്ലേജ് ഓഫിസര്‍ നോട്ടീസ് നല്കി. തുതിയൂര്‍ പ്രദേശത്ത് സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയ സ്ഥലമാണ് പിടിച്ചെടുക്കുക. ഇതില്‍ 44 സെൻറ് റവന്യൂ പുറമ്പോക്ക് വില്ലേജ് അധികൃതര്‍ ഒഴിപ്പിച്ചെടുത്തു. തുതിയൂര്‍ സെൻറ് മേരിസ് പള്ളിയുടെ കിഴക്കു ഭാഗത്ത് സ്വകാര്യ വ്യക്തി വര്‍ഷങ്ങളായി കൈവശപ്പെടുത്തിയ സ്ഥലമാണ് ഒഴിപ്പിച്ചെടുത്തത്. സെൻറിന് ആറു ലക്ഷം രൂപ വിലമതിക്കുമെന്ന് വില്ലേജ് അധികൃതര്‍ പറഞ്ഞു. കൈയേറ്റം കണ്ടെത്തി സ്കെച്ച് മഹസര്‍ തയാറാക്കി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്കി ഹിയറിങ് നോട്ടീസ് നല്‍കിയാണ് പുറമ്പോക്ക് റവന്യൂ അധികൃതര്‍ ഒഴിപ്പിക്കുന്നത്. കൈയേറ്റക്കാരനെ ഒഴിവാക്കി തഹസില്‍ദാര്‍ ഉത്തരവ് ലഭിച്ചാലുടന്‍ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്ന് ബോര്‍ഡ് സ്ഥാപിക്കുമെന്ന് വില്ലേജ് അധികൃതര്‍ അറിയിച്ചു. ആദ്യമായാണ് വാഴക്കാല വില്ലേജ് പരിധിയില്‍ റവന്യൂ പുറമ്പോക്കിലെ കൈയേറ്റം ഒഴിപ്പിക്കുന്നത്. പിടിച്ചെടുത്ത സ്ഥലം ഭൂരഹിതര്‍ക്ക് നല്കാന് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാനാണ് വില്ലേജ് അധികൃതര്‍ ആലോചിക്കുന്നത്. തൃക്കാക്കര നഗരസഭ പ്രദേശം ഉള്‍പ്പെടുന്നതാണ് വാഴക്കാല വില്ലേജ് പരിധി. വില്ലേജ് ഓഫിസര്‍ സുദര്‍ശനഭായി, സ്പെഷല്‍ വില്ലേജ് ഓഫിസര്‍ സി.കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരിച്ചുപിടിക്കല്‍ നടപടി പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.