കൊച്ചി: വീട്ടമ്മയെ മയക്കിക്കിടത്തി 11 പവനോളം സ്വർണം കവർന്നെന്ന പരാതി കെട്ടിച്ചമച്ചതെന്ന് പൊലീസ്. ആറിന് എറണാകുളം കമ്മട്ടിപ്പാടം സ്വദേശിയായ വീട്ടമ്മയാണ് താൻ ആക്രമണത്തിനിരയായെന്നും അക്രമി വീട്ടിൽനിന്ന് 11 പവൻ സ്വർണം കവർന്നെന്നും പൊലീസിൽ പരാതി നൽകിയത്. വീട്ടമ്മയുടെ മൊഴി രണ്ടുവട്ടം എടുത്തപ്പോഴും വ്യത്യസ്ത മൊഴികളാണ് ലഭിച്ചതെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും കടവന്ത്ര എസ്.ഐ എം.കെ. സജീവ് പറഞ്ഞു. അന്വേഷണത്തിെൻറ ഭാഗമായി മോഷണം നടന്ന വീട് പരിശോധിച്ചിരുന്നു. എന്നാൽ, ഇവിടെനിന്ന് സംശയമുളവാക്കുന്ന യാതൊന്നും കണ്ടെത്താനായില്ല. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ലെന്നും പുറത്തുപോയിരുന്ന ഭർത്താവ് തിരിച്ചെത്തിയപ്പോഴാണ് താൻ ബോധരഹിതയായി കിടക്കുന്നത് കണ്ടതെന്നും പരാതിയിൽ പറയുന്നു. വീട്ടമ്മയെ കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം െപാലീസിനെ വിവരമറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.