കൊച്ചി: മത്സ്യബന്ധന മേഖലയിൽ ജി.ഐ.എസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന് സി.എം.എഫ്.ആർ.ഐയിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി-കർഷക സംഗമത്തിൽ കേന്ദ്ര മന്ത്രി സുദർശൻ ഭഗത് പറഞ്ഞു. െചലവ് ഗണ്യമായി കുറക്കാൻ ഇതിലൂടെ സാധിക്കും. മത്സ്യങ്ങൾ ധാരാളമുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്താനും മത്സ്യത്തൊഴിലാളികൾക്ക് കൈമാറാനും ജി.ഐ.എസ് സാങ്കേതികവിദ്യ കൊണ്ട് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സി.എം.എഫ്.ആർ.ഐ ആവിഷ്കരിച്ച സമുദ്ര കൂടുകൃഷി മാതൃക മത്സ്യോൽപാദനം വർധിപ്പിക്കാൻ സഹായിക്കും. മത്സ്യമേഖലയുടെ പുരോഗതിക്ക് കേന്ദ്ര സർക്കാർ കൂടുതൽ ഊന്നൽ നൽകും. വൈകാതെ ഇതിെൻറ ഗുണഫലം മത്സ്യത്തൊഴിലാളികൾക്ക് അനുഭവിക്കാനാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ, ഡോ. ജി. മഹേശ്വരുഡു എന്നിവർ സംസാരിച്ചു. സി.എം.എഫ്.ആർ.ഐയിലെ ഉപരിതലമത്സ്യ ഗവേഷണ വിഭാഗം പുറത്തിറക്കിയ കൈപ്പുസ്തകം കേന്ദ്ര മന്ത്രി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.