കാലടി: വാഹനാപകടങ്ങൾക്ക് പരിഹാരവുമായി കാലടി ആദിശങ്കര എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എട്ടാം സെമസ്റ്റർ വിദ്യാർഥികളായ ഋത്വജിത്ത് മഹേഷ്, സന്തോഷ് എസ്. പൈ എന്നിവർ കണ്ടുപിടിച്ച ഷീൽഡ് സംവിധാനമാണ് അപകടങ്ങളിൽനിന്ന് യാത്രക്കാരെ രക്ഷിക്കുന്നത്. റിവേഴ്സ് പാർക്കിങ് സെൻസർ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്റ്റർ, ആൻറി ഡോറിങ് എന്നിവയടങ്ങുന്നതാണ് ഷീൽഡ്. പിറകിൽനിന്ന് വാഹനം വരുന്നുണ്ടെങ്കിൽ വാഹനത്തിനുള്ളിലിരിക്കുന്നവർക്ക് നിർദേശം നൽകുന്നതാണ് റിവേഴ്സ് പാർക്കിങ് സെൻസർ, ഇരുവശത്തുമുള്ള വാഹനങ്ങൾ അറിയുന്നതിന് ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്റ്ററും,100 മീറ്ററിലധികം പിറകിലുള്ള വാഹനങ്ങൾ തിരിച്ചറിയാൻ ആൻറി ഡോറിങ് സംവിധാനവും സഹായകമാകും. വാഹനം ഓടിക്കുന്ന പലർക്കും പറ്റുന്ന അബദ്ധമാണ് ചുറ്റുപാടും ശ്രദ്ധിക്കാതെ ഡോർ തുറക്കുക എന്നത്. ഇതിനും ഷീൽഡ് ഒരു പരിധിവരെ പരിഹാരമാകും. 10 മുതൽ 120 കിലോമീറ്റർ വരെ വേഗത്തിൽ പിറകിൽനിന്ന് വരുന്ന വാഹനങ്ങളെ ഉപകരണം വഴി തിരിച്ചറിയാനാകും. ഇതിന് മൂന്ന് സെൻസറുകളാണ് വാഹനത്തിൽ ഘടിപ്പിക്കേണ്ടത്. രണ്ട് വശത്തും പിറകിലുമാണ് ഇത് സ്ഥാപിക്കുന്നത്. ൈഡ്രവറുടെ അടുത്ത് ഇതിെൻറ കൺേട്രാൾ യൂനിറ്റുമുണ്ടാകും. രണ്ട് മീറ്ററിൽ കൂടുതലാണ് പിറകിൽനിന്നു വരുന്ന വാഹനമെങ്കിൽ കൺേട്രാൾ യൂനിറ്റിൽ പച്ച ലൈറ്റും രണ്ടുമുതൽ ഒരു മീറ്റർ വരെയാണെങ്കിൽ മഞ്ഞലൈറ്റും ഒരു മീറ്ററിൽ താഴെയാണെങ്കിൽ ചുവന്ന ലൈറ്റും തെളിയും. 100 മീറ്റർ കൂടുതലുണ്ടെങ്കിൽ ബീപ് ശബ്ദവും ലൈറ്റും ഉണ്ടാകും. ഈ നിർദേശങ്ങൾ വഴി സുരക്ഷിതമായി യാത്രക്കാർക്ക് വാഹനത്തിൽനിന്ന് പുറത്തിറങ്ങാനാകും. വാഹനത്തിെൻറ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറുകൾ വഴി വാഹനങ്ങൾ റോഡിലൂടെ പോകുമ്പോൾ വശങ്ങളിലുള്ള വാഹനങ്ങൾ എത്ര ദൂരത്താണെന്ന് മനസ്സിലാക്കാൻ കഴിയും. ഇത്തരം ഉപകരണങ്ങൾ വിപണിയിലുണ്ടെങ്കിലും വശങ്ങളിലും പിറകിലും സെൻസറുകളുള്ള ഉപകരണം വിപണിയിൽ ലഭ്യമല്ലെന്ന് വിദ്യാർഥികൾ പറയുന്നു. 11,500 രൂപ മാത്രമാണ് ഈ ഉപകരണം വികസിപ്പിച്ചെടുക്കാൻ െചലവായത്. അധ്യാപകനായ ആൽബിൻസ് പോളിെൻറ കീഴിലാണ് ഷീൽഡ് വികസിപ്പിച്ചെടുത്തത്. പേറ്റൻറ് നേടാനുള്ള ശ്രമത്തിലാണ് വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.