കാക്കനാട്: ഉടുമ്പിനെ വീട്ടില്‍ വളര്‍ത്തി വില്ക്കാന് ശ്രമിച്ചയാള്‍ പിടിയിൽ. ചമ്പക്കര നറുതുരത്തില് വീട്ടില്‍ തോമസ് ബിനുവിെനയാണ് (40) എസ്.പി.സി.എ സംഘവും വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോയും ചേര്‍ന്ന് പിടികൂടിയത്. രഹസ്യവിവരെത്തത്തുടര്ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിൽ ഉടുമ്പിനെ പിടികൂടി. 1972ലെ വന്യജീവി സംരക്ഷണനിയമപ്രകാരം ഷെഡ്യൂള്‍ ഒന്ന് പട്ടികയിൽപെടുന്നതാണ് ഉടുമ്പ്. മൂന്നുമുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പിടികൂടിയ ഉടുമ്പിന് നാലര അടി നീളമുണ്ട്. വിപണിയില്‍ 15,000 മുതല്‍ 20,000 രൂപക്കാണ് വില്‍ക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. മരട് സ്വദേശിനിയില്‍നിന്നാണ് ഉടുമ്പിനെ വാങ്ങിയതെന്ന് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. എസ്.പി.സി.എ ചെയര്‍പേഴ്സണ്‍ ആശ സനിലിെൻറ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ ടി.എം. സജിത്, വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോ ഓഫിസര്‍മാരായ വി.എസ്. സജീഷ്, ടി.എസ്. സുനി, ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജയചന്ദ്രന്, അസിസ്റ്റൻറ് കെ.ബി. ഇക്ബാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.