ആലുവ: ചികിത്സക്കായി ആലുവ ജില്ല ആശുപത്രിയിലെത്തിയ ദമ്പതികളെ മദ്യപിച്ചെത്തി ൈകേയറ്റം ചെയ്തവർ അറസ്റ്റിൽ. ആലുവ കോളനിപ്പടി പേരുവേലി വീട്ടില്‍ മാഹീന് (27), ആലുവ എടത്തല നൂലേലിപ്പാടം വീട്ടില്‍ ലെനിന് (46), ആലുവ ചൂണ്ടി പാലവിള വീട്ടില്‍ നൗഷാദ് (34), എരുമത്തല കുഴിത്തട്ട് വീട്ടില്‍ ബാബുകുട്ടന്, കോളനിപ്പടി കുറുന്താറ്റില്‍ വീട്ടില്‍ അനീഷ് (34), ആലുവ എരുമത്തല മടത്തിപറമ്പില്‍ വീട്ടില്‍ ബിജു, എരുമത്തല കോളനിപ്പടി മടത്തിപറമ്പില്‍ വീട്ടില്‍ ജോസഫ് (19), സനൂ, ഉണ്ണി എന്നിവരെയാണ് അറസ്റ്റുചെയ്തത്. പുറയാറിൽനിന്നുള്ളവരാണ് മര്‍ദനത്തിനിരയായത്. യുവാക്കള്‍ സഞ്ചരിച്ച ഓട്ടോറിക്ഷക്ക് ദമ്പതികളുടെ ബൈക്ക് തടസ്സം സൃഷ്ടിെച്ചന്നാരോപിച്ചായിരുന്നു മര്‍ദനം. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ പൊലീസുകാെരയും സംഘം കൈയേറ്റം ചെയ്തു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് സബ് ഇന്‍സ്പെക്ടറെയും വനിത െപാലീസിനെയും സിവില്‍ പൊലീസ് ഓഫിസറെയുമാണ് കൈേയറ്റം ചെയ്തത്. യുവാക്കള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു. മര്‍ദനമേറ്റ യുവതിയും ഭര്‍ത്താവും ആലുവ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ദമ്പതികളെ ൈകയേറ്റം ചെയ്തതിനും ആയുധ നിയമപ്രകാരവും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.