കൊച്ചി: കൊച്ചി നഗരസഭയിൽ യു.ഡി.എഫിൽ വീണ്ടും പ്രതിസന്ധി രൂക്ഷമായി. തനിക്ക് താൽപര്യമുള്ള ചിലരെ മാത്രം കൂട്ടി രഹസ്യമായി കോക്കേഴ്സ് തിയറ്റർ ഏറ്റെടുത്ത മേയറുടെ നടപടിയാണ് മുസ്ലിംലീഗിനെ പ്രകോപിപ്പിച്ചത്. തങ്ങളെ കൂട്ടാതെ തിയറ്റർ ഏറ്റെടുത്ത നടപടിയിൽ പ്രതിഷേധിച്ച് പാർട്ടി കൗൺസിലർമാർ കഴിഞ്ഞ ദിവസം കൗൺസിൽ യോഗം ബഹിഷ്കരിച്ചിരുന്നു. സൗമിനി ജയിനെ മേയർ സ്ഥാനത്തുനിന്ന് നീക്കണമെന്ന മുൻ ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുകയാണ് ലീഗ്. കോൺഗ്രസ് നേതൃത്വത്തിന് ഇത് വീണ്ടും തലവേദനയായി. മേയർ തന്നിഷ്ടത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും തങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നുമായിരുന്നു ലീഗ് അംഗങ്ങളുടെ മുഖ്യ പരാതി. ഇതേത്തുടർന്ന് നേരേത്ത കൗൺസിൽ യോഗം അവർ തുടർച്ചയായി ബഹിഷ്കരിച്ചിരുന്നു. ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് ഡി.സി.സി പ്രസിഡൻറ് പദവിയിലെത്തിയശേഷം നടത്തിയ അനുരഞ്ജന നീക്കത്തെ തുടർന്നാണ് ലീഗ് അംഗങ്ങൾ കൗൺസിൽ യോഗങ്ങളിൽ എത്തിത്തുടങ്ങിയത്. അതിനിടെയാണ് കോക്കേഴ്സ് തിയറ്റർ ഏറ്റെടുക്കൽ ഉണ്ടായത്. വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് മേയർ സർവകക്ഷി യോഗം വിളിച്ചിരുന്നു. അതിൽ നിയേമാപദേശം തേടിയശേഷമേ തിയറ്റർ ഏറ്റെടുക്കാനാവൂ എന്ന നിലപാടിൽ മേയർ എത്തി. സർവകക്ഷി യോഗം അപൂർണമായി പിരിയുകയും അവസാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിക്കുകയുമുണ്ടായി. നിയേമാപദേശം ലഭിച്ചശേഷം വീണ്ടും സർവകക്ഷി യോഗം വിളിക്കുമെന്ന് മേയർ അറിയിച്ചിരുന്നു. നോട്ടീസ് നൽകൽ അടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ച് തിയറ്റർ ഏറ്റെടുക്കാമെന്നായിരുന്നു നഗരസഭക്ക് ലഭിച്ച നിയേമാപദേശം. എന്നാൽ, ഇക്കാര്യം ചർച്ച ചെയ്യാൻ വീണ്ടും സർവകക്ഷി യോഗം വിളിച്ചില്ലെന്നാണ് ലീഗിെൻറ ആരോപണം. തിയറ്റർ വിഷയത്തിലും മേയർ തങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്നും ലീഗ് കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തിൽ കോൺഗ്രസിലെ െഎ വിഭാഗം ലീഗിനൊപ്പമാണ്. ഇൗ സാഹചര്യത്തിലാണ് ലീഗ് പഴയ നിലപാടിലേക്ക് മടങ്ങിയത്. ഡെപ്യൂട്ടി മേയർ മാറ്റത്തോടൊപ്പം മേയറെയും മാറ്റണമെന്ന മുൻ നിലപാടിലാണ് പാർട്ടി കൗൺസിലർമാർ ഇപ്പോഴുള്ളത്. ഡെപ്യൂട്ടി മേയർ പദവി ഒഴിയാൻ കാത്തിരിക്കുന്ന വിനോദിന് വീണ്ടും മുൻ അനുരഞ്ജന ശ്രമം നടത്തേണ്ട അവസ്ഥയാണിേപ്പാൾ. അതിനിടെ, വിനോദ് ഡെപ്യൂട്ടി മേയർ പദവി ഒഴിഞ്ഞാൽ തൽസ്ഥാനത്തിനായി കോൺഗ്രസിൽ ചവരടുവലികളും സജീവമായി. ഇൗ പദവിയിലേക്ക് ഗ്രൂപ് സമവാക്യം നോക്കേണ്ടെന്നാണ് ‘എ’കാർ ഇപ്പോൾ ഉന്നയിക്കുന്നതേത്ര. അതോടെ ഒരുകൈ നോക്കാമെന്ന ചിന്ത ലീഗിലും സജീവമായിട്ടുണ്ട്. മേയറുമായുള്ള സ്വരചേർച്ചയില്ലായ്മയാണ് ഇൗ ചിന്തയുടെ പിന്നിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.