കോതമംഗലം: നഗരസഭയിൽ നടപ്പാക്കുന്ന പ്ലാസ്‌റ്റിക് മാലിന്യസംസ്കരണത്തിെൻറ ഭാഗമായി 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്‌റ്റിക് കാരി ബാഗുകൾ നിരോധിച്ചു. നിരോധനം 50 മൈക്രോണിൽ കൂടുതലുള്ള വ ഉപയോഗിക്കുന്ന സ്‌ഥാപനങ്ങൾ പ്രതിമാസം 4000 രൂപ നഗരസഭയിൽ അടച്ച് അനുമതി വാങ്ങണമെന്ന് കൗൺസിൽ അറിയിച്ചു. പ്ലാസ്‌റ്റിക്കിതര മാലിന്യം മാത്രെമ നഗരസഭ സ്ഥാപനങ്ങളിൽനിന്ന് ശേഖരിക്കൂ. പ്ലാസ്‌റ്റിക് മാലിന്യം നഗരസഭ പരിധിയിൽ തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കും ഹോട്ടലുകൾ, കാറ്ററിങ് സ്‌ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, ബോർമകൾ, ആശുപത്രികൾ അടക്കമുള്ള സ്‌ഥാപനങ്ങൾ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കേണ്ടതാണെന്ന് ചെയർപേഴ്സൺ മഞ്ജു സിജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.