കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​കൃ​ഷി വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​കു​ന്നു

കുട്ടനാട്: കൃഷിനാശത്തിെൻറ ആശങ്കകൾക്കിടയിലും കുട്ടനാട്ടിൽ പുഞ്ചകൃഷി വിളവെടുപ്പ് പൂർത്തിയായിവരുന്നു. പകുതിയിലേറെ പാടശേഖരത്തെ വിളവെടുപ്പ് പൂർത്തിയായി. മാർത്താണ്ഡം പാടശേഖരത്തെ 250 ഏക്കറിലെയും സി ബ്ലോക്കിലെ 600 പാടശേഖരത്തിലെയും മറ്റ് ചെറിയ പാടശേഖരങ്ങളിലെയും വിളവെടുപ്പ് ആരംഭിച്ചിട്ടില്ല. ഉപ്പുവെള്ളമായതിനാൽ കൃഷി നഷ്ടത്തിലാണെന്നാണ് കർഷകർ പറയുന്നത്. കുട്ടനാട്ടിലെ എല്ലാ പാടശേഖരത്തിലെയും വിളവെടുപ്പ് പൂർത്തിയായാലെ കൃഷിനാശത്തിെൻറ വ്യക്തമായ കണക്ക് പറയാനാകൂവെന്നാണ് അവരുടെ അഭിപ്രായം. മുൻവർഷത്തെ അപേക്ഷിച്ച് ഏക്കറിന് 20,000 രൂപയുടെ നഷ്ടം ഇത്തവണ ഉണ്ടാകുമെന്നാണ് പാടശേഖരസമിതി ഭാരവാഹികളുടെ കണക്ക്. ഇതുവരെ കുട്ടനാട്ടിൽനിന്ന് 140 കോടിയിലേറെ രൂപയുടെ നെല്ല് സപ്ലൈകോ സംഭരിച്ചുകഴിഞ്ഞു. ഇതിനിെട, ഈർപ്പത്തിെൻറ പേരിൽ മില്ലുടമകളും കർഷകരും തമ്മിൽ പല പാടശേഖരങ്ങളിലും ഇപ്പോഴും തർക്കം നടക്കുകയാണ്. ഇവിടങ്ങളിൽ മഴയെ പേടിച്ചും സ്ഥലസൗകര്യത്തിെൻറ പേരിലും കർഷകർ തൂക്കത്തിൽ വലിയ വിട്ടുവീഴ്ച നൽകുകയാണ്. മാർത്താണ്ഡൻ കായൽ പാടശേഖര ഭാഗങ്ങളിൽ ഇത്തരം തർക്കംമൂലം 600ലോഡിലേറേ നെല്ലാണ് കെട്ടിക്കിടക്കുന്നത്. പാഡി ഓഫിസർമാർ മില്ലുടമകൾക്ക് കൂട്ടുനിൽക്കുെന്നന്ന് കർഷകർ നേരത്തേ ആരോപിച്ചിരുന്നു. തർക്കങ്ങൾ ഒഴിവാക്കി വിളവെടുപ്പ് പൂർത്തിയാകുന്ന പാടശേഖരങ്ങളിലെ നെല്ല് കൃത്യമായി സംഭരിച്ചില്ലെങ്കിൽ അവസാനഘട്ടത്തിൽ കൃഷി നാശത്തിെൻറ തോത് ഉയരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.