ചെങ്ങന്നൂർ: ചെറിയനാട് എസ്.എൻ കോളജ് വിദ്യാർഥികൾക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം. അഞ്ചുപേർക്ക് ഗുരുതര പരിക്കേറ്റു. മൂന്നാം വർഷ ബി.എസ്സി കെമിസ്ട്രി വിദ്യാർഥിയായ രോഹിത്(22), ബി.എസ്.സി ഗണിതശാസ്ത്രം മൂന്നാം വർഷ വിദ്യാർഥി അഭിലാഷ്(22), മൂന്നാം വർഷ ഇക്കണോമിക്‌സ് വിദ്യാർഥികളായ അഖിൽ(20),അനന്തു(20),ബി.എസ് സി മൂന്നാം വർഷ വിദ്യാർഥിയായ വിശാഖ്(22), എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ കൊല്ലകടവിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ നെടുവരംകോട് ജങ്ഷനിലായിരുന്നു സംഭവം. കോളജ് വിട്ടുവരുകയായിരുന്ന വിദ്യാർഥികളെ നെടുവരംകോട് സ്വദേശികളായ ഇ.എൻ എന്ന വിജേഷ്(22), രാഹുൽ(22), സാം(22) എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന ഗുണ്ടകൾ കമ്പിവടിയും സോഡാകുപ്പിയുമായി എത്തി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. നെടുവരംകോട് ജങ്ഷനിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ബസ് കാത്തു നിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഭവത്തിെൻറ തുടക്കം. ഇത് ചോദ്യം ചെയ്ത് ദിവസങ്ങൾക്കു മുമ്പ് സമീപ വാസികളായ ചിലർ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞതായും വിദ്യാർഥികൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ചെങ്ങന്നൂർ െപാലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായാണ് വ്യാഴാഴ്ച വൈകീട്ട് ഒരു സംഘം മാരകായുധങ്ങളുമായി വിദ്യാർഥികളെ ആക്രമിച്ചത്. ആക്രമണത്തിൽ അനന്തുവിന് ഇടത് വാരിയെല്ലിന് സമീപം ആഴത്തിൽ ഉണ്ടായ മുറിവിൽ 15 തുന്നലും, അഭിലാഷിെൻറ തലയ്ക്ക് പിന്നിൽ നാല് തുന്നലും, രോഹിതിന് തലയ്ക്ക് പിറകിൽ മൂന്ന് തുന്നലും, വിശാഖിന് നെഞ്ചിന് താഴെ നാല് തുന്നലും ഉണ്ട്. ചെങ്ങന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘർഷത്തിനിടെ പരിക്കേറ്റ രാഹുലും സാമും ചെങ്ങന്നൂർ ജില്ല ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.