ഭൂ​ത​ത്താ​ൻ​കെ​ട്ടി​ലെ അ​ന​ധി​കൃ​ത ​ൈക​യേ​റ്റം ക​ല​ക്ട​ർ ഇ​ട​പെ​ട്ട് ത​ട​ഞ്ഞു

കോതമംഗലം: പെരിയാർവാലി ഡാമിെൻറ വൃഷ്ടിപ്രദേശം മണ്ണിട്ട് നികത്തി ൈകയേറാനുള്ള സ്വകാര്യ റിസോർട്ടുകളുടെ നീക്കം കലക്ടർ ഇടപെട്ട് തടഞ്ഞു. അധികാരികളുടെ മൗനാനുവാദത്തോടെ നടത്തിവന്ന പ്രവർത്തനമാണ് നിർത്തിെവച്ചിരിക്കുന്നത്. ഡാമിെൻറ വൃഷ്ടി പ്രദേശങ്ങൾക്ക് സമീപം നിലകൊള്ളുന്ന റിസോർട്ടുകൾ ഒരോ വർഷവും നിരന്തരം ൈകയേറ്റം തുടരുന്നുണ്ട്. ഇതിെൻറ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ മണ്ണ് അടിച്ച് വെള്ളക്കെട്ട് ഒഴിവാക്കി എടുക്കുകയായിരുന്നു. ഭൂതത്താൻകെട്ട് ഡാമിലെ നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ നീക്കംചെയ്ത കല്ലും മണ്ണും ഉപയോഗിച്ചാണ് ൈകേയറ്റം തുടർന്നുവന്നിരുന്നത്. വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നുവെന്ന വിശദീകരണമാണ് സംഭവത്തിൽ റവന്യൂ -പെരിയാർവാലി അധികൃതർ നൽകിയത്. തിങ്കളാഴ്ച സ്ഥലം സന്ദർശിച്ച വില്ലേജ് ഓഫിസർ നിർമാണ പ്രവർത്തനം അനധികൃതമാണെന്ന് സമ്മതിച്ചെങ്കിലും തടയാൻ വിസമ്മതിക്കുകയായിരുന്നു. ചൊവ്വാഴ്ചയും നിർമാണ പ്രവർത്തനങ്ങൾ തുടർന്നതോടെ പരിസ്ഥിതി പ്രവർത്തകരും പൊതുജനങ്ങളും ൈകയേറ്റം സംബന്ധിച്ച് കലക്ടർക്ക് പരാതി നൽകിയതോടെയാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.