സ്വ​കാ​ര്യ ബ​സ് മി​ന്ന​ൽ പ​ണി​മു​ട​ക്ക്; കോ​ത​മം​ഗ​ല​ത്ത് യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു

കോതമംഗലം: വ്യാപാരികൾ ബസ് തടഞ്ഞതിനെ തുടർന്ന് കോതമംഗലത്ത് സ്വകാര്യ ബസുകൾ പണിമുടക്കി. അപ്രതീക്ഷിത പണിമുടക്കിൽ നഗരത്തിലെത്തിയ യാത്രക്കാർ വലഞ്ഞു. ഹൈറേഞ്ച് ബസ് സ്റ്റാൻഡിൽ ബസുകൾ കയറാത്തതും അവിടെനിന്നും സർവിസുകൾ ആരംഭിക്കാത്തതിലും പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ കച്ചവടക്കാർ ബസുകൾ തടഞ്ഞത്. ഇതിൽ പ്രതിഷേധിച്ച് ബസുകൾ റോഡിൽ ഉപേക്ഷിച്ച് ഡ്രൈവർമാർ പോയതോടെ മറ്റു വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടതോടെ പൊലീസ് - മോട്ടോർവാഹന വകുപ്പ് അധികൃതർ രംഗത്തെത്തി സംഘർഷത്തിന് പരിഹാരം കാണാനുള്ള ശ്രമം നടത്തി. ഇതിെൻറ ഭാഗമായി കോതമംഗലം ജോയൻറ് ആർ.ടി.ഒ.യിലെ ഉദ്യോഗസ്ഥർ ചില സ്വകാര്യ ബസുകൾ പിടികൂടുകയും ചെയ്തു. ഇതോടെ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. ഹൈറേഞ്ചിൽനിന്നും വരുന്ന ബസുകൾ കോഴിപ്പിള്ളിയിലും എറണാകുളം ഭാഗത്തുനിന്നും വരുന്ന ബസുകൾ തങ്കളത്തും യാത്രക്കാരെ ഇറക്കിവിട്ട് സർവിസുകൾ അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ ദീർഘദൂര യാത്ര തടസ്സപ്പെടുകയും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലാവുകയും ചെയ്തു. ഹൈറേഞ്ച് സ്റ്റാൻഡിൽ സമയക്രമം പാലിച്ച് സർവിസുകൾ ആരംഭിക്കുകയും ബസ് ഇവിടെ എത്തി യാത്രക്കാരെ കയറ്റണമെന്നും ധാരണയുള്ളതാെണന്നും അത് പാലിക്കാത്തതുമാണ് ബസുകൾ തടയാൻ കാരണമെന്ന് അങ്ങാടിയിലെ വ്യാപാരികൾ പറയുന്നത്. പരീക്ഷക്കാലം ആയതിനാൽ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ സമരം അവസാനിപ്പിക്കാൻ എം.എൽ.എ ആവശ്യപ്പെട്ടതിനെ തുടർന്ന് കോതമംഗലം സി.ഐ വി.ടി. ഷാജൻ,എസ്.ഐ. ലൈജുമോൻ കോതമംഗലം ജോ. ആർ.ടി.ഒ പി.എം. ഷെബീർ,എം.വി. മാരായ താഹിറുദ്ദീൻ, കെ.പി. ബിജീഷ്, ബിനു കൂരാപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളും അങ്ങാടി മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികളും ജനപ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ ബസ് പണിമുടക്ക് അവസാനിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.