സ്വാ​ശ്ര​യ സ​മ​രം: വി​ദ്യാ​ർ​ഥി-യു​വ​ജ​ന സം​ഘ​ട​ന​​ക​ൾ മാ​ർ​ച്ച്​ ന​ട​ത്തി

കൊച്ചി: നെഹ്റു കോളജ് ഗ്രൂപ് ചെയർമാൻ പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധിച്ചു. സ്വാശ്രയ കോളജ് മാനേജ്മെൻറ് അസോസിയേഷെൻറ ആഹ്വാനമനുസരിച്ചാണ് കോളജുകൾ അടച്ചിട്ടത്. അതിനിടെ, കേസിൽ പ്രതിയായ ആൾക്കുവേണ്ടി സ്ഥാപനങ്ങൾ അടച്ചിട്ടതിൽ പ്രതിഷേധിച്ച് വിദ്യാർഥി, യുവജന സംഘടനകൾ കോളജുകൾക്കും അസോസിയേഷൻ ആസ്ഥാനത്തിനും മുന്നിൽ പ്രകടനവും കോലംകത്തിക്കലും നടത്തി. എസ്.എഫ്.െഎ, കാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകൾ സ്വാശ്രയ കോളജ് മാനേജ്മെൻറ് അസോസിയേഷെൻറ കുണ്ടന്നൂരിെല ഒാഫിസിലേക്ക് മാർച്ച് നടത്തി. ഒാഫിസിന് സമീപം വിദ്യാർഥി പ്രകടനങ്ങൾ പൊലീസ് തടഞ്ഞു. ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നെഹ്റു കോളജ് ഗ്രൂപ്പിന് കീഴിൽ എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളജിലേക്ക് മാര്‍ച്ച് നടത്തി. പ്രകടനത്തിനിടെ പി. കൃഷ്ണദാസിെൻറ കോലവും കത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.