മി​ഷേ​ലി​െൻറ മ​ര​ണം: പ്ര​തി​ക്കെ​തി​രാ​യ മൊ​ഴി ക്രൈം​ബ്രാ​ഞ്ച്​ പ​രി​ശോ​ധി​ക്കു​ന്നു

കൊച്ചി: സി.എ വിദ്യാർഥി മിഷേലിെൻറ ദുരൂഹമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മിഷേലിെൻറ സുഹൃത്ത് ക്രിസ്റ്റി നൽകിയ മൊഴി പരിശോധിക്കുന്നു. ബുധനാഴ്ച ക്രൈംബ്രാഞ്ച് ഒാഫിസിലെത്തി നൽകിയ മൊഴിയിൽ, അറസ്റ്റിലായ ക്രോണിനെതിരെയാണ് ആരോപണങ്ങൾ. മിഷേലിനെ കാണരുതെന്ന് പറഞ്ഞ് ക്രോണിൻ തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് പൊലീസിന് നൽകിയ മൊഴി ക്രിസ്റ്റി ആവർത്തിച്ചു. അന്വേഷണം പൊലീസിൽനിന്ന് ൈക്രംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. തന്നെയും മിഷേലിെൻറ സുഹൃത്തുക്കളായ മറ്റു ചില വിദ്യാർഥികളെയും ക്രോണിൻ ഭീഷണിപ്പെടുത്തിയതായും ക്രിസ്റ്റി മൊഴി നൽകി. പ്രതി ക്രോണിൻ ജോലി ചെയ്തിരുന്ന ഛത്തീസ്ഗഢിൽ അന്വേഷണം നടത്തുന്നുണ്ട്. മിഷേൽ മരിച്ച ദിവസം ക്രോണിൻ ഛത്തിസ്ഗഢിലായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാൽ, മരണത്തിന് മുമ്പ് ഛത്തിസ്ഗഢിലെ ഒാഫിസിൽനിന്ന് ക്രോണിൻ മിഷേലിനെ വിളിച്ചതായാണ് വിവരം. ഇയാളിൽനിന്നുള്ള ഭീഷണി മിഷേലിൽ മാനസിക സമ്മർദമുണ്ടാക്കിയിരുന്നോയെന്നും പരിശോധിക്കും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.