നെട്ടൂർ: അരൂർ, കുമ്പളങ്ങി പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുവേണ്ടി വെള്ളത്തിനടിയിലൂടെ സ്ഥാപിച്ച കൂറ്റൻ പൈപ്പ് ലൈൻ അടിത്തട്ടിൽനിന്ന് ഉയർന്ന് കായലിെൻറ ഉപരിതലത്തിലെത്തി. കുമ്പളം സൗത്ത് ജങ്ഷന് സമീപത്തായി പുഴയോട് ചേർന്ന് എസ്.പി.എസ് മത്സ്യമാർക്കറ്റിെൻറ സ്ഥലത്താണ് കുഴലുകൾ ഉയർന്നുവന്നത്. ഇതോടെ മാർക്കറ്റിെൻറ സ്ഥലം അതിർത്തി തിരിച്ചിരുന്ന കൽക്കെട്ട് തകർന്നു. പൈപ്പുകൾ ആഴത്തിലല്ലായിരുന്നു സ്ഥാപിച്ചതെന്ന് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി നാട്ടുകാർ പറഞ്ഞു. പൈപ്പുകൾ പുനഃസ്ഥാപിക്കാൻ ആരംഭിച്ചതോടെ കുറെ കല്ലുകെട്ട് പൊളിച്ചുമാറ്റേണ്ടി വന്നു. ജലവിതരണം പുനഃസ്ഥാപിക്കുന്നതിവേണ്ടി പണികൾ വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. പണികൾ തീരുന്ന മുറക്ക് തകർന്നുപോയ കല്ലുകെട്ട് പുനഃസ്ഥാപിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇടക്കൊച്ചി ബ്ലോക്ക് പ്രസിഡൻറ് സി.കെ. അപ്പുക്കുട്ടൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.