അങ്കമാലി: പ്രതിസന്ധികളിലും പ്രതീക്ഷക്കൊത്ത് മുന്നേറാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ സഹായമാണെന്നും മന്ത്രി പറഞ്ഞു. ആലുവ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് അങ്കമാലി ശാഖ ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുസമ്മേളനം മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും മിനി ഓഡിറ്റോറിയം അന്‍വര്‍സാദത്ത് എം.എൽ.എയും ഉദ്ഘാടനം ചെയ്തു. റോജി എം.ജോണ്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് കെ.കെ. ജിന്നാസ് സ്വാഗതം പറഞ്ഞു. നവകേരളീയം ആനുകൂല്യവിതരണം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.ബി.എ. അബ്ദുല്‍ മുത്തലിബും മന്ദിരം നാമകരണം സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് പ്രസിഡൻറ് സോളമന് അലക്സും നിർവഹിച്ചു. നിക്ഷേപ സമാഹരണം മുന്‍ മന്ത്രി ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ എം.എ. ഗ്രേസി, ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോൾ, കെ.വൈ. ടോമി, സാംസണ് ചാക്കോ, എ.ഡി. ദിലീപ്, പി.വി. പൗലോസ്, ടി.പി. ഫിലോമി, എസ്. നിര്‍മലാനന്ദ കമ്മത്ത്, കെ.കെ. ജമാൽ, ജോര്‍ജ് പി.അരീയ്ക്കൽ, എ. പൊന്നപ്പന്‍പിള്ള, കെ. മോഹനൻ, എ.കെ. ചന്ദ്രൻ, സി. ഓമന, സുമ ബിനി, കെ.എസ്. സെറീന, പി.ഐ. ഏല്യാമ്മ, മെറിറ്റ ജോസഫ്, ലിജി പി.സ്കറിയ, ഇ.സി. ജോയി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.