ഇലഞ്ഞി: മിഷേലിെൻറ മരണത്തിെല ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇലഞ്ഞിയിൽ വെള്ളിയാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താൽ. വ്യാഴാഴ്ച ഇലഞ്ഞി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സർവകക്ഷി യോഗമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് ജോയ്സ് മാമ്പിള്ളിൽ, മുത്തോലപുരം സഹകരണ ബാങ്ക് പ്രസിഡൻറ് ജോണി അരിക്കാട്ടേല്‍, ജോര്‍ജ് ചമ്പമല, എം.ആര്. രവീന്ദ്രന്, പി.എ. ദേവസ്യ, ടോമി കെ. തോമസ്, രാജുതുരുത്തേല്, സന്തോഷ് കോരപിള്ള, ബിന്ദു സിബി, പി.വാസു, കെ.ജി. ഷിബു എന്നിവര്‍ പങ്കെടുത്തു. വെള്ളിയാഴ്ച പ്രതിഷേധജ്വാലയും സംഘടിപ്പിക്കും. കൊച്ചി: സി.എ വിദ്യാർഥിനി മിഷേൽ ഷാജി ആത്മഹത്യ ചെയ്തതാണെന്ന അന്വേഷണ സംഘത്തിെൻറ വാദം തള്ളിയ നാട്ടുകാർ യഥാർഥ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജന്മനാട്ടിൽ വ്യാഴാഴ്ചയും പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. പെരിയപ്പുറം ഇരപ്പംകുഴി ജങ്ഷനിൽ സ്ത്രീ സുരക്ഷ സമിതി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. മിഷേൽ ആത്മഹത്യ ചെയ്യില്ലെന്ന് രക്ഷിതാക്കളും ബന്ധുക്കളും അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉറച്ചുവിശ്വസിക്കുമ്പോഴും ശക്തമായ തെളിവുകളോ ശാസ്ത്രീയ നിഗമനങ്ങളോ ഇല്ലാതെ മരണം ആത്മഹത്യയാണെന്ന് പ്രഖ്യാപിക്കുകയും അതിനായി തെളിവുകൾ പടച്ചുണ്ടാക്കുകയുമാണ് അധികാരികൾ ചെയ്യുന്നതെന്ന് അവർ പറഞ്ഞു. എൻ.ആർ.മോഹൻകുമാർ അധ്യക്ഷത വഹിച്ചു. പിറവം കർമസമിതി അംഗം കെ.ഒ.സുധീർ, മഹിളസാംസ്കാരിക സമിതി ജില്ല സെക്രട്ടറി കെ.കെ. ശോഭ, സ്ത്രീ സുരക്ഷാ സമിതി ജില്ല സെക്രട്ടറി എം.കെ.ഉഷ, പെരിയപ്പുറം പ്രചോദന രക്ഷാധികാരി ടി.സി.കമല, കൂത്താട്ടുകുളം മേഖല സ്ത്രീ സുരക്ഷ സമിതി പ്രസിഡൻറ് സാലി സെബാസ്റ്റ്യൻ, ഇലഞ്ഞി മേഖല സ്ത്രീ സുരക്ഷ സമിതി കൺവീനർ രാഗിണി ശശി,ജനകീയ പ്രതിരോധ സമിതി നേതാക്കളായ ടി.സി. രമണൻ പെരിയപ്പുറം, സി.എൻ.മുകുന്ദൻ, ജോസഫ് കൂത്താട്ടുകുളം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.