കിഴക്കമ്പലം: ബുധനാഴ്ച വൈകീട്ട് നാലിന് പെയ്ത മഴയിലും ശക്തമായ കാറ്റിലും പഴങ്ങനാട്, മലയിടംതുരുത്ത്, ചെമ്മലപടി, ഈരക്കാട് പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം. പഴങ്ങനാട് ആശാൻ പടിക്ക് സമീപം പാട്ടത്തിനെടുത്ത് കൃഷിചെയ്ത കാരുകുളം സ്വദേശി പുത്തൻപുരക്കൽ പോളിെൻറ വാഴകളാണ് നശിച്ചത്. 150 വാഴകളിൽ നൂറോളം നശിച്ചു. 30,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പോൾ പറഞ്ഞു. വെമ്പിള്ളി പൗലോസിെൻറ 20 വാഴകളും പഴങ്ങനാട് വടക്കേടത്ത് സിജോയുടെ 40 വാഴയും ഒടിഞ്ഞ് വീണു. മലയിടംതുരുത്ത് കൈതകൂമ്പിൽ കുര്യാക്കോവിെൻറ 50 വാഴയും എടയത്ത് വീട്ടിൽ സന്തോഷ്കുമാറിെൻറ 25 വാഴയും അര ഏക്കറിലധികം സ്ഥലത്തെ കപ്പയും കോവലവും നശിച്ചു. അമ്പുനാട് ആട്ടുപടി സെയ്തുമുഹമ്മദിെൻറ നൂറ്റമ്പതോളം വാഴകൾ നശിച്ചു. കപ്പക്കും നാശനഷ്ടമുണ്ട്. മലയിടംതുരുത്ത് ജോനുവിെൻറ മുറ്റത്ത് പാർക്ക് ചെയ്ത ഇന്നോവ കാറിൽ വീടിെൻറ ഷീറ്റ് ഇളകിവീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.