നെട്ടൂർ: കുട്ടികളുമായി വരുകയായിരുന്ന സ്കൂൾ ബസിനുനേരെ ലഹരിമരുന്നു സംഘത്തിെൻറ അക്രമം. വൈകീട്ട് നാലിനുശേഷം കുമ്പളം പട്ടാര്യ സമാജം ഹാളിനു സമീപത്തായിരുന്നു സംഭവം. സംഭവത്തെത്തുടർന്ന് പിടികൂടിയവരെ പൊലീസ് താക്കീതുനൽകി വിട്ടയച്ചതായി ആക്ഷേപമുണ്ട്. സ്കൂൾ ബസ് നിർത്തുമ്പോൾ വാഹനങ്ങൾക്ക് പോകാൻ പറ്റുന്നില്ല എന്നു പറഞ്ഞ് മദ്യപസംഘം ഡ്രൈവർമാരോട് തട്ടിക്കയറുന്നത് ഇവിടെ പതിവാണ്. ചൊവ്വാഴ്ച വാക്കേറ്റം മുറുകിയതോടെ നാട്ടുകാർ ഇടപെട്ടു. വണ്ടിയിൽ ഉണ്ടായിരുന്ന കുട്ടിയെ വിളിക്കാൻ വന്ന ഭിന്നശേഷിക്കാരനും കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡൻറുമായ പിതാവ് തമ്പി കൊമരോത്തിനെ ഇവർ തള്ളിയിട്ടു. ഇതോടെ, നാട്ടുകാർ അക്രമികളെ പിടികൂടി പൊലീസിൽ ഏൽപിച്ചു. സ്റ്റേഷനിൽ എത്തിച്ച ഇവർക്കുവേണ്ടി ചില പ്രാദേശിക നേതാക്കൾ ഇടപെട്ടതോടെ മദ്യപിച്ച് ബഹളമുണ്ടാക്കിത്തുടങ്ങി നിസ്സാര വകുപ്പുകൾ പെടുത്തി താക്കീതോടെ വിട്ടയക്കുകയായിരുന്നു. ഇതേസംഘത്തിൽപെട്ടവർ തന്നെയാണ് രണ്ടു മാസം മുമ്പ് കുമ്പളം സൗത്ത് ജങ്ഷനിൽ പെൺകുട്ടികളെ നടുറോഡിൽ ഉപദ്രവിച്ചതെന്ന് പൊതുപ്രവർത്തകൻ കെ.പി. വിജയൻ പറഞ്ഞു. രക്ഷിക്കാൻ രാഷ്ട്രീയക്കാർ ഇറങ്ങിയതോടെ ആ കേസിലെ പ്രതികളെയും പൊലീസ് വിട്ടയച്ചതായി വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.