വാടക കൊടുക്കാന്‍ ഒരു ദിവസം വൈകി; വീട്ടമ്മക്കും മകനും മര്‍ദനം

പള്ളുരുത്തി: വാടക കൊടുക്കാന്‍ ഒരുദിവസം വൈകിയതിന് വീട്ടമ്മക്കും16കാരനായ മകനും ഉടമയുടെ മര്‍ദനം. സംഭവത്തില്‍ വീട്ടുടമയും കെ.എസ്.ആര്‍.ടി.സി ജീവനക്കാരനുമായ ആന്‍റണി ജയനെതിരെ പള്ളുരുത്തി പൊലീസ് കേസെടുത്തു. പെരുമ്പടപ്പില്‍ ചേമ്പുംകണ്ടത്ത് വാടകക്ക് താമസിക്കുന്ന ഇടക്കൊച്ചി മനേഴത്ത് വീട്ടില്‍ വിനോദിന്‍െറ ഭാര്യ റിനിമോള്‍ (34), മകന്‍ വിപിന്‍ (16) എന്നിവര്‍ക്കാണ് തലക്ക് പരിക്കേറ്റത്. ഇരുവരെയും കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വാടകവീടിന്‍െറ ഉടമസ്ഥനായ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനാണ് മര്‍ദിച്ചതെന്നും വാടക ചോദിച്ചത്തെിയ വീട്ടുടമ ബലം പ്രയോഗിച്ച് ഇറക്കിവിടാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നും ഇവര്‍ പറഞ്ഞു. കരാറില്‍ പറഞ്ഞതിലും കൂടുതല്‍ അംഗങ്ങള്‍ താമസിച്ചതിന് കൂടുതല്‍ പണം വേണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ ഇരുവരെയും ഹെല്‍മറ്റ് ഉപയോഗിച്ച് ആക്രമിച്ചെന്നുമാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.