കളമശ്ശേരി: ഏലൂരിലെ വ്യവസായം തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് എസ്.എഫ്.ഐ, കെ.എസ്.യു, എ.ഐ.എസ്.എഫ്, എ.ബി.വി.പി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ യോജിച്ച സമരത്തിന്. വെള്ളിയാഴ്ച രാവിലെ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസിനുമുന്നില്‍ ശ്രദ്ധക്ഷണിക്കല്‍ സദസ്സ് സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിലെ വ്യവസായങ്ങളെ സംരക്ഷിക്കുക, കപട പരിസ്ഥിതിവാദികളെ തിരിച്ചറിയുക, പരിസ്ഥിതിയുടെ പേരുപറഞ്ഞ് വ്യവസായശാലകള്‍ ഇല്ലാതാക്കുന്നവരെ ഒറ്റപ്പെടുത്തുക, പരിസ്ഥിതിവാദികളും ഉദ്യോഗസ്ഥ ലോബിയും തമ്മിലെ അവിഹിത കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.ഏലൂര്‍-എടയാര്‍ വ്യവസായ മേഖലയില്‍ സമരത്തിന്‍െറ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെു. അതേസമയം, പരിപാടിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ളെന്ന് കെ.എസ്.യു ജില്ല സെക്രട്ടറി എ.കെ. നിഷാദ് പറഞ്ഞു. എസ്.എഫ്.ഐ നേതൃത്വത്തിനും വ്യക്തതയില്ല. അതിരപ്പിള്ളി പദ്ധതിക്കെതിരെ നിലപാട് സ്വീകരിക്കുന്ന എ.ഐ.വൈ.എഫും വിദ്യാര്‍ഥി കൂട്ടായ്മയിലുണ്ട്. വ്യവസായ മലിനീകരണത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് പ്രതിരോധിക്കാനുള്ള നീക്കമാണിതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞദിവസം എടയാറിലെ സ്വകാര്യ കമ്പനിയില്‍നിന്ന് കയറ്റിപ്പോയ മാലിന്യലോറി തടഞ്ഞ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നേരിടാന്‍ പൊലീസിനൊപ്പം പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ അണികളുമുണ്ടായെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.