കിഴക്കമ്പലം മോഷണം: പെരുമ്പാവൂരിലെ കവര്‍ച്ചസംഘമെന്ന് സംശയം

കിഴക്കമ്പലം: കിഴക്കമ്പലം മലയിടംതുരുത്തില്‍ സ്ത്രീ ഒറ്റക്ക് താമസിക്കുന്ന വീട്ടിലത്തെി ആക്രമിച്ച് സ്വര്‍ണയും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പെരുമ്പാവൂരില്‍ മോഷണം നടത്തിയവരെന്ന് പൊലീസിന് സംശയം. ചുള്ളിയാട്ട് വത്സ പൗലോസിന്‍െറ വീട്ടിലാണ് മോഷണം നടത്തിയത്. പരിസരത്ത് സ്വകാര്യവ്യക്തിയുടെ വീട്ടിലെ സി.സി ടി.വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടങ്കിലും വ്യക്തമല്ല. എങ്കിലും കാമറയില്‍ പതിഞ്ഞ ദൃശ്യം തമിഴ്നാട് സ്വദേശികളായ മുരുകന്‍, അറുമുഖന്‍ എന്നിവരാണ് കൃത്യം ചെയ്തതെന്നാണ് പൊലീസ് നിഗമനം. തമിഴ് ഭാഷയില്‍ മോഷ്ടാക്കള്‍ സംസാരിച്ചതും ഇവരിലേക്കാണ് സൂചന നല്‍കുന്നത്. വിരലടയാളവിദഗ്ധരും ഫോറന്‍സിക് വിഭാഗവും നടത്തിയ പരിശോധനയില്‍ കിഴക്കമ്പലത്തും പെരുമ്പാവൂരിലും ഒരേ പ്രതികള്‍ തന്നെയെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. പ്രതികളുടെ മോഷണശൈലിയും വേഷവിധാനവും തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിലെ മോഷണരീതിയുമായി സാമ്യമുള്ളതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടത്തെിയിട്ടുണ്ട്. വീട്ടുകാരെ ആക്രമിച്ച് കീഴ്പെടുത്തി മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. കൂടാതെ അര ട്രൗസറും അരയില്‍ കെട്ടിവെച്ചിരിക്കുന്ന ആയുധങ്ങളും ഇവരുടെ വസ്ത്രധാരണത്തിന്‍െറ പ്രത്യേകതകളാണ്. ബുധനാഴ്ച കിഴക്കമ്പലത്തെ മോഷണത്തിന് ശേഷം പെരുമ്പാവൂരിലേക്ക് കടന്നെന്ന് രഹസ്യവിവരത്തത്തെുടര്‍ന്ന് കുന്നത്തുനാട് സി.ഐയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍, അല്ലപ്ര പ്രദേശങ്ങളില്‍ പ്രതികളെന്ന് കരുതുന്ന മുരുകനെയും അറുമുഖനെയും പിന്തുടര്‍ന്നെങ്കിലും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കുറ്റിക്കാടുകളിലും കലങ്കിനടിയിലും ചതുപ്പുനിലങ്ങളിലും ഇവര്‍ അഭയം പ്രാപിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ച പൊലീസ് പിന്തുടരുന്നതിനിടെ വീട്ടില്‍ കയറി സ്ത്രീയുടെ മാല മോഷ്ടിച്ച് കടന്നു. മണിക്കൂറുകളോളം പൊലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. അതിനിടെ, ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ വലവിരിച്ചതായും പൊലീസ് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.