ഊരക്കാട്ടിലെ പാറമടകള്‍ പുറന്തള്ളുന്നത് മാരക വിഷമാലിന്യം

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ഊരക്കാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളില്‍നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്നത് മാരകവിഷാശംമുള്ള മലിനജലം. ഇവിടെ ആധുനികരീതിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതാണ് പ്രദേശവാസികള്‍ക്ക് വിഷാംശമുള്ള മലിനജലം സമ്മാനിക്കുന്നത്. നേരത്തേ ഇലക്ട്രിക് കേപ്പുകളും മറ്റുള്ള സ്ഫോടകവസ്തുക്കളുമുപയോഗിച്ചാണ് ഇവിടങ്ങളില്‍ പാറ ഖനനം നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മാരക വിഷാംശമുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ഖനനം. പാറ പൊട്ടിക്കുന്നതിനായി മെഷീനുകള്‍ ഉപയോഗിച്ചു സ്ഥാപിക്കുന്ന കുഴികളില്‍ വിഷാംശമടങ്ങിയ പൗഡര്‍ വെള്ളത്തില്‍ കലര്‍ത്തി കുഴികളില്‍ നിറക്കും. അരമണിക്കൂറിനുള്ളില്‍ ഈ ലായനി കുഴികളിലെ വിള്ളലുകളില്‍ ആഴ്ന്നിറങ്ങി പാറകള്‍ ദ്രവിച്ച് വേര്‍പെടുകയാണ് പതിവ്. ഇത്തരത്തില്‍ മാരകമായ ആസിഡ് കലര്‍ന്ന ലായനി പാറമടകളിലെ വെള്ളത്തില്‍ ലയിച്ചാണ് വെള്ളം മലിനമാകുന്നത്. ശബ്ദകോലാഹലങ്ങളില്ലാതെ നടക്കുന്ന പാറഖനനം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടാറുമില്ല. ഇതിന്‍െറ മറവില്‍ വന്‍തോതില്‍ പാറഖനനമാണ് പ്രദേശത്ത് നടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തരത്തില്‍ രാസവസ്തുക്കള്‍ കലര്‍ന്ന പാറമട മാലിന്യമാണ് റോഡിലേക്കും മറ്റും ഒഴുക്കിവിടുന്നത്. ഇതത്തേുടര്‍ന്ന് പ്രദേശത്തെ കുടിവെള്ള സ്ത്രോതസ്സുകളിലും കൃഷിവിളകളിലും വിഷാംശമടങ്ങിയ ജലം ഭീഷണിയായിട്ടുണ്ട്. പുറത്തേക്ക് ഒഴുക്കിവിടുന്ന മലിനജലം ഊരക്കാട് പ്രദേശത്തെ വിവിധ പാടശേഖരങ്ങളിലും ഒഴുകിയത്തെുന്നുണ്ട്. വന്‍തോതില്‍ പാറപ്പൊടിയടങ്ങിയിട്ടുള്ള മലിനജലമായതിനാല്‍ പാടശേഖരങ്ങളില്‍ അടിഞ്ഞുകൂടിയാണ് ഇവ കൃഷിക്ക് ഭീഷണിയാകുന്നത്. പൊതു റോഡിലെ കാനകളിലേക്ക് പൈപ്പുകള്‍ സ്ഥാപിച്ചാണ് മലിനജലം ഒഴുക്കിവിടുന്നത്. ഇത് ശ്രദ്ധയില്‍പെട്ട പ്രദേശവാസികളായ കര്‍ഷകര്‍ നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കടുത്ത വേനലിനത്തെുടര്‍ന്ന് കുടിവെള്ളം കിട്ടാക്കനിയായി നാട്ടുകാര്‍ നട്ടംതിരിയുമ്പോഴാണ് ഇത്തരത്തില്‍ പാറമട മാഫിയകള്‍ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്നത്. എന്നാല്‍, ഇടക്കിടെ കനാലില്‍ വെള്ളം എത്തുമ്പോള്‍ പാറമടകളില്‍നിന്ന് വന്‍തോതില്‍ ഇത്തരത്തിലുള്ള മലിനജലം മോട്ടോര്‍ പമ്പ് ഉപയോഗിച്ച് കനാലിലേക്കും പുറന്തള്ളാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതിനെല്ലാമുപരിയായി ഇവര്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ വകവെക്കാതെ പാറമട മാഫിയകളെ സംരക്ഷിക്കാന്‍ വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ മത്സരബുദ്ധി കാണിക്കുന്നതാണ് പ്രദേശവാസികളെ കൂടുതല്‍ ദുരിതത്തിലാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.