അല്ലപ്രയില്‍ വീടുകളില്‍ മോഷണശ്രമം; ദൃശ്യങ്ങള്‍ സി.സി ടി.വിയില്‍

പെരുമ്പാവൂര്‍: അല്ലപ്ര മാര്‍ബിള്‍ ജങ്ഷന് സമീപം നാല് വീടുകളില്‍ മോഷണശ്രമം. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സി.സി ടി.വി കാമറയില്‍ പതിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ച 1.30നാണ് സംഭവം. അല്ലപ്ര തെക്കിനത്തേ് അജയ് വില്‍സണ്‍, കളരിക്കല്‍ കെ.സി. എബ്രാഹം, സുധാകരന്‍, സുശീലന്‍ എന്നിവരുടെ വീടുകളുടെ വാതിലുകള്‍ തകര്‍ത്താണ് മോഷണശ്രമമുണ്ടായത്. വാക്കത്തി, കമ്പിപ്പാര തുടങ്ങിയവയുമായി മൂന്നുപേര്‍ കവര്‍ച്ചക്കത്തെുന്ന രംഗം കാമറയില്‍ പതിഞ്ഞിട്ടുണ്ട്. അജയ് വില്‍സണിന്‍െറ വീടിന്‍െറ പിറകുവശത്തെ രണ്ട് വാതിലുകളില്‍ ഒരെണ്ണം പൂര്‍ണമായി തകര്‍ത്തു. ഒരെണ്ണം തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. അജയ് വില്‍സണിന്‍െറ വീട്ടിലെ സി.സി ടി.വി കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. മൂന്നുപേരില്‍ ഒരാള്‍ വീടിന്‍െറ ജനലില്‍ക്കൂടി ഒളിഞ്ഞു നോക്കുമ്പോള്‍ രണ്ടുപേര്‍ ആയുധങ്ങളുമായി നടന്നടുക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. രാവിലെ ആറിന് പൊലീസിനെ വിവരം അറിയിച്ചിട്ട് ഏറെ വൈകിയാണ് എത്തിയതെന്ന് ആക്ഷേപമുണ്ട്. പെരുമ്പാവൂരിന്‍െറ വിവിധ ഭാഗങ്ങളില്‍ കുറെ നാളുകളായി മോഷണം വ്യാപകമാണ്. രണ്ടുമാസം മുമ്പ് മില്ലുംപടിയിലെ ഒരു വീടിന്‍െറ വാതില്‍ തകര്‍ത്ത് മോഷണശ്രമമുണ്ടായി. മാരകായുധങ്ങളുമായി വീട്ടുകാരെ ഭീഷണപ്പെടുത്തിയുള്ള കവര്‍ച്ച ശ്രമമാണ് അല്ലപ്രയില്‍ നടന്നതെന്ന് പൊലീസ് അനുമാനിക്കുന്നു. അടുത്തടുത്ത വീടുകളില്‍ മാരകായുധങ്ങളുമായി മോഷ്ടാക്കള്‍ എത്തിയതിന്‍െറ ഭീതിയിലാണ് നാട്ടുകാര്‍. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് എസ്.ഐ പി.എ. ഫൈസല്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.