പള്ളുരുത്തി: വീട്ടമ്മ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി സഹായം തേടുന്നു. മുണ്ടംവേലി കോന്നോത്ത് വീട്ടില്‍ കെ.എം. സുനിലിന്‍െറ ഭാര്യ അന്ന സുനില്‍ (36) ആണ് എറണാകുളം പി.വി.എസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് നടത്തുന്നു. രണ്ടു ലക്ഷത്തോളം രൂപ ഇതിനകം ഡയാലിസിസിന് ചെലവായി. അടുത്ത ബന്ധു വൃക്കദാനത്തിന് തയാറാണ്. എന്നാല്‍ ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കുമായി 10 മുതല്‍ 12 ലക്ഷം രൂപവരെ ചെലവുവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 14ഉം എട്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ മാതാവാണ് അന്ന. മരപ്പണിക്കാരനായ ഭര്‍ത്താവ് സുനിലിന്‍െറ വരുമാനമാണ് കുടുംബത്തിന്‍െറ ഏക ആശ്രയം. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കി മുണ്ടംവേലി റെസിഡന്‍റ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ കെ.ജെ. പ്രകാശന്‍ രക്ഷാധികാരിയായും ഇ.ജി. ജേക്കബ് കണ്‍വീനറായും ചികത്സാനിധി രൂപവത്കരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ തോപ്പുംപടി ശാഖയില്‍ സേവിങ്സ് അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍: 67390234763. ഐ.എഫ്.എസ്.സി: എസ്.ബി.ടി.ആര്‍ 0000 141.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.