കനാലില്‍ കക്കൂസ് മാലിന്യം; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

എടത്തല: ചുണങ്ങംവേലി കനാലില്‍ കക്കൂസ് മാലിന്യം ഒഴുക്കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഒരുമാസത്തിനിടെ രണ്ടാം പ്രാവശ്യമാണ് മാലിന്യം ഒഴുക്കിയത്. ചൊവ്വാഴ്ച രാവിലെയാണ് മാലിന്യം കനാലില്‍ കെട്ടിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. എട്ട് മണിയോടെ പ്രദേശവാസികളും പഞ്ചായത്തംഗങ്ങളും സ്ഥലത്തത്തെി ഉപരോധം ആരംഭിച്ചു. ആലുവ-പെരുമ്പാവൂര്‍ പ്രൈവറ്റ് റൂട്ടില്‍ ചുണങ്ങംവേലി സ്കൂളിനുസമീപമാണ് വാഹനങ്ങള്‍ തടഞ്ഞത്. ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. എസ്.ഐ നോബിളിന്‍െറ നേതൃത്വത്തില്‍ എടത്തല പൊലീസ് സ്ഥലത്തത്തെി സമരക്കാരുമായി ചര്‍ച്ച നടത്തി. മാലിന്യം ഒഴുക്കുന്നവരെ കണ്ടത്തൊന്‍ സി.സി ടി.വി കാമറ സ്ഥാപിക്കാമെന്ന എടത്തല പഞ്ചായത്ത് പ്രസിഡന്‍റ് സാജിത അബ്ബാസ്, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. രമേശ് എന്നിവരുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. കനാലിലെ മാലിന്യം എക്സ്കവേറ്ററിന്‍െറ സഹായത്താല്‍ നീക്കം ചെയ്യും. കനാലിനുസമീപം താമസിക്കുന്ന മാര്‍ട്ടിന്‍െറ കെട്ടിടത്തിലും ജോമോണ്‍ഡ് സ്കൂളിനുസമീപവുമാണ് കാമറ സ്ഥാപിക്കുക. ഇതിന് ഇരുപഞ്ചായത്തും സാമ്പത്തികസഹായം നല്‍കും. പഞ്ചായത്തംഗങ്ങളായ കെ.കെ. റഫീഖ്, സാജു മത്തായി, എല്‍സി, പഞ്ചായത്ത് മുന്‍ അംഗം ജോയി, ഷാജി, സുജിത്, ജോസ്, ഷൈന്‍ ഇബ്രാഹിം, പി.എം. ഖാലിദ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.