കുടിവെള്ള വിതരണത്തിന് അമിത നിരക്ക്; ടെന്‍ഡര്‍ കലക്ടര്‍ റദ്ദാക്കി

കൊച്ചി: കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് സ്വീകരിച്ച ടെന്‍ഡര്‍ നടപടി ജില്ല കലക്ടര്‍ റദ്ദാക്കി. ടെന്‍ഡറുകളില്‍ അസ്വാഭാവിക നിരക്കില്‍ തുക രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനത്തെുടര്‍ന്നാണിത്. നിരക്കുകള്‍ മിതമായി ക്രമീകരിക്കുന്നതിനായി പുതിയ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. ക്വട്ടേഷന്‍ ഫോറം കലക്ടറേറ്റില്‍നിന്ന് ലഭിക്കും. സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് നാല് വൈകീട്ട് മൂന്നു മണി. ആലുവ, പറവൂര്‍, കണയന്നൂര്‍, കുന്നത്തുനാട്, കൊച്ചി, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളില്‍പെട്ട എല്ലാ പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ളം വിതരണംചെയ്യുന്നതിന് താല്‍പര്യമുള്ള കുടിവെള്ള ടാങ്കര്‍ ലോറി ഉടമകളില്‍നിന്നാണ് ക്വട്ടേഷനുകള്‍ ക്ഷണിച്ചത്. ജില്ല കലക്ടര്‍ നിശ്ചയിക്കുന്ന തീയതി മുതല്‍ മേയ് 31വരെയോ കാലവര്‍ഷം ആരംഭിക്കുന്ന തീയതി വരെയോ വാട്ടര്‍ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളില്‍ നിന്നോ തഹസില്‍ദാര്‍മാര്‍ നിര്‍ദേശിക്കുന്ന ശുദ്ധജല സ്രോതസ്സുകളില്‍ നിന്നോ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യണം. വിതരണത്തില്‍ കൃത്യത പാലിക്കണം. ടാങ്കറുകളില്‍ ജി.പി.എസ് സംവിധാനം ഉറപ്പാക്കുമെന്നും വെള്ളത്തിന്‍െറ ഗുണനിലവാരം പരിശോധനയിലൂടെ ഉറപ്പുവരുത്തുമെന്നും കലക്ടര്‍ പറഞ്ഞു. കുടിവെള്ള വിതരണസംവിധാനം കൂടുതല്‍ സുതാര്യമാക്കുമെന്നും ഇത് നിരീക്ഷിക്കാന്‍ താലൂക്ക് കേന്ദ്രങ്ങളിലും ജില്ല കലക്ടറേറ്റിലും സംവിധാനമേര്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.