പരിശോധനക്ക്​ ഒരുങ്ങി ജില്ല ഭരണകൂടം

പകർച്ചവ്യാധി വ്യാപകമായതിനെത്തുടർന്ന് ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പ്രവർത്തനരേഖ തയാറാക്കി. ദുരന്തനിവാരണ ചെയർമാൻകൂടിയായ കലക്ടറാണ് പ്രതിരോധ നേതൃത്വം നൽകുക. ആരോഗ്യവകുപ്പ്, തദ്ദേശവകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ്, പൊതുവിതരണവകുപ്പ്, റവന്യൂ വകുപ്പ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന നടത്തുക. ഹോട്ടലുകൾ, ബേക്കറികൾ, മീൻ, ഇറച്ചി, പച്ചക്കറി എന്നിവ വിൽക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ അടപ്പിക്കും. ആഹാരസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പുവരുത്തണം. ഇല്ലാത്തവർ ഒരാഴ്ചക്കുള്ളിൽ എടുക്കണം. ഭക്ഷണശാലയിലെ പാചകമുറിക്ക് വൃത്തി ഉറപ്പുവരുത്തും. ഗുരുതര ന്യൂനത ഇല്ലെങ്കിൽ രണ്ടുദിവസത്തിനകം പരിഹരിക്കാൻ നിർദേശം നൽകും. ഗുരുതര പ്രശ്നമുണ്ടായാൽ കട അടപ്പിക്കും. െഎസ് പ്ലാൻറുകളിലെ ജലത്തി​െൻറ ഗുണനിലവാരം ഉറപ്പുവരുത്തും. രാത്രി പ്രവർത്തിക്കുന്ന വൃത്തിഹീനമായ തട്ടുകട, മൊബൈൽ റസ്റ്റാറൻറുകൾ എന്നിവ അടപ്പിക്കും. െക.എം.എം. അസ്ലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.