മൂവാറ്റുപുഴ: കനത്ത മഴയില്‍ പരുതകുളത്തിെൻറ സംരക്ഷണ ഭിത്തി തകര്‍ന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിലാണ് പായിപ്ര പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഈസ്റ്റ് പായിപ്രയില്‍ സ്ഥിതിചെയ്യുന്ന പരുതകുളത്തിെൻറ സംരക്ഷണ ഭിത്തി തകര്‍ന്നത്. ഒരു വശത്തെ ഭിത്തി പൂർണമായും തകര്‍ന്ന് കുളത്തിലേക്ക് വീണു. മൈനര്‍ ഇറിഗേഷന്‍ ഫണ്ട് ഉപയോഗിച്ച് 20-വര്‍ഷം മുമ്പാണ് സംരക്ഷണ ഭിത്തി നിര്‍മിച്ചത്. കുളത്തിലേക്ക് ഇറങ്ങുന്നതിനായി ഇരുവശത്തും പടവുകളും ഒരുക്കിയിട്ടുണ്ട്. കടുത്ത വേനലിലും ജലസമൃദ്ധമായ കുളം പ്രദേശത്തെ ഏക ശുദ്ധജലസ്രോതസ്സാണ്. നൂറു-കണക്കിന് കുടുംബങ്ങള്‍ കുളിക്കുന്നതിനും മറ്റും ഈ കുളത്തിനെയാണ് ആശ്രയിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വാര്‍ഡ് അംഗം പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എം.പി. ഇബ്രാഹിമിെൻറ നേതൃത്വത്തില്‍ നാട്ടുകാര്‍ കുളം ശുചീകരിച്ചിരുന്നു. 15-സെേൻറാളം സ്ഥലത്ത് വിശാലമായി കിടക്കുന്ന കുളം തകര്‍ന്നതോടെ പ്രദേശവാസികള്‍ കുളിക്കുന്നതിനും അലക്കുന്നതിനും മറ്റ് മാര്‍ഗങ്ങള്‍ ആശ്രയിക്കേണ്ട അവസ്ഥയാണ്. എത്രയും വേഗം തകര്‍ന്ന സംരക്ഷണ ഭിത്തി പുനർനിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.