ഉമ്മൻ ചാണ്ടിയുടെ മെട്രോ യാത്ര; സംഘാടകർക്കെതിരെ കേസെടുത്തു

ആലുവ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മെട്രോ ജനകീയ യാത്രയുടെ സംഘാടകർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. മെട്രോ അസി. ലൈൻ സൂപ്രണ്ടി‍​െൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കൊച്ചി മെട്രോ നിയമത്തിലെ 62ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജനകീയ യാത്രമൂലം മറ്റ് യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടായെന്നാണ് പരാതി. നൂറുകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരാണ് ഉമ്മൻ ചാണ്ടിക്കൊപ്പം ജനകീയ യാത്രയിൽ പങ്കാളികളായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.