ഓണത്തിന് ജൈവ പുഷ്പ കൃഷി; നടീൽ ഉത്സവം ജൂലൈ 10ന്​

കൊച്ചി: സി.പി.എം നടപ്പാക്കുന്ന ജൈവ ജീവിതം പദ്ധതിയുടെ ഭാഗമായി ഈവർഷം ഓണത്തിന് ജൈവ പുഷ്പ കൃഷി ചെയ്യും. ജില്ലതല നടീൽ ഉത്സവം ജൂലൈ 10ന് വൈകീട്ട് നാലിന് സംസ്ഥാന സെക്രട്ടറി േകാടിയേരി ബാലകൃഷ്ണൻ വാഴക്കുളത്ത് നിർവഹിക്കും. മഹിള അസോസിയേഷ​െൻറയും ബാലസംഘത്തി​െൻറയും പങ്കാളിത്തത്തോടെ ജില്ലയിൽ 100 കേന്ദ്രങ്ങളിൽ പുഷ്പകൃഷി ചെയ്യും. പത്തുപേരുടെ 100 സ്വാശ്രയ സംഘങ്ങൾ കൃഷിക്ക് നേതൃത്വം നൽകും. വാടാമല്ലി, ചെണ്ടുമല്ലി, തുളസി എന്നിവയാണ് കൃഷി ചെയ്യുക. സ്ഥിരം സംവിധാനമായി മുല്ല കൃഷിയും ഉദ്ദേശിക്കുന്നുണ്ട്. ആഗസ്റ്റ് 22ന് വിളവെടുക്കാൻ കഴിയുംവിധമാണ് കൃഷിയുടെ ആസൂത്രണം. മുൻ കൃഷി ഓഫിസറും മഹിള അസോസിയേഷൻ നേതാവുമായ ലത കൺവീനറായി കോഒാഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു. സ്വാശ്രയ സംഘങ്ങളുടെ കൺവീനർമാർക്കുള്ള ഏകദിന ശിൽപശാല ജൂലൈ ആറിന് പള്ളിയാക്കൽ സഹകരണ ബാങ്കിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.