മീഡിയനില്‍ തട്ടി റോഡിൽ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ലോറി കയറി മരിച്ചു

ആലുവ: ദേശീയപാതയിലെ മീഡിയനില്‍ തട്ടി റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കണ്ടെയ്നര്‍ ലോറി കയറി മരിച്ചു. ആലുവ യു.സി കോളജ് കണിയാംകുന്ന് തേമാലില്‍ കണ്ണാറത്തറ വീട്ടില്‍ പരേതനായ പരീതി​െൻറ മകന്‍ അബ്‌ദുൽ റഹ്മാനാണ്(72) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12നുശേഷം ആലുവ തോട്ടക്കാട്ടുകരയിലാണ് അപകടമുണ്ടായത്. തോട്ടക്കാട്ടുകര കവലയില്‍നിന്ന് പറവൂര്‍ കവല ഭാഗത്തേക്ക് പോവുകയായിരുന്നു രണ്ട് വാഹനവും. റോഡ് നവീകരണത്തി​െൻറ ഭാഗമായി ഇവിടെ അവശേഷിച്ച അനാവശ്യ മീഡിയനാണ് അപകടമുണ്ടാക്കിയത്. ഭാര്യ: ആയിഷ. മക്കള്‍: ഷാജഹാന്‍, ഷാനവാസ്, ദിൽഷ. മരുമക്കള്‍: സബിത, ഫൗസിയ, ജലീല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.